JHL

JHL

ടൈലറിങ്ങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ (എഫ് ഐ ടി യു ) കാസർഗോഡ് ജില്ലാ സമ്മേളനം ഫെബ്രുവരി 18 ന്; സ്വാഗത സംഘം രൂപീകരിച്ചു

കാസർകോട്: അവകാശങ്ങൾ നിഷേധിക്കുന്ന അടിമത്വ ലേബർ കോഡ് പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി ടൈലറിങ്ങ് & ഗാർമെന്റ് സ് വർക്കേഴ്സ് യൂനിയൻ ( FITU ) കാസർഗോഡ് ജില്ലാ സമ്മേളനം 2024 ഫെബ്രുവരി 18 ഞായറാഴ് 10 മണിക്ക് കാസർഗോഡ് വെൽഫെയർ ഹാളിൽ നടക്കും.
സമ്മേളനത്തിൽ FITU സംസ്ഥാന സെക്രട്ടരി ഷാനവാസ് കോട്ടയം, ടൈലറിങ്ങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ സ്റ്റേറ്റ് പ്രസിഡണ്ട് സി.എച്ച്. മുത്തലിബ്, ടൈലറിങ്ങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന ട്രഷറർ റഷീദ കാജ , വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര, FITU ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം, FITU ജില്ലാ ജനറൽ സെക്രട്ടറി എം. ഷഫീഖ്, ടൈലറിങ്ങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ ജില്ലാ പ്രസിഡണ്ട് സഫിയ സമീർ, ടൈലറിങ്ങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ ജില്ലാ ജനറൽ സെക്രട്ടരി അസ്ലം സൂരം ബയൽ എന്നിവർ സംബന്ധിക്കും.
ജില്ലാ സമ്മേള നടത്തിപ്പിനായി ഹമീദ് കക്കണ്ടം ( ചെയർമാൻ )
ടി.എം.എ. ബഷീർ അഹമ്മദ് ( വൈസ് ചെയർമാൻ),
എം. ഷഫീഖ് ( കൺവീനർ ),
വിവിധ വകുപ്പുകളിലായി
സി.എച്ച്. മുത്തലിബ് ( പ്രതിനിധി )
ലത്തീഫ് കുമ്പള ( മീഡിയ )
നഹാറുദ്ദീൻ ( സോഷ്യൽ മീഡിയ )
ഏ.ജി. ജമാൽ ( ഫുഡ് )
ഫൗസിയ സിദ്ദീഖ്,
ഹസീന ലത്തീഫ് ( വളണ്ടിയർ )
എന്നിവരെ തിരഞ്ഞെടുത്തു.
സ്വാഗത സംഘം രൂപീകരണ യോഗം എഫ് ഐ ടി യു  സംസ്ഥാന കമ്മറ്റി അംഗം സി.എച്ച്. മുത്തലിബ് ഉൽഘാടനം ചെയ്തു.
എഫ് ഐ ടി യു  ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.
എഫ് ഐ ടി യു  ജില്ലാ ജനറൽ സെക്രട്ടറി എം.ഷഫീഖ് സ്വാഗതവും, ടൈലറിങ്ങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ ജില്ലാ പ്രസിഡണ്ട് സഫിയ സമീർ നന്ദിയും പറഞ്ഞു.

No comments