JHL

JHL

റെയിൽവേ വഴിഅടക്കൽ തുടരുന്ന സാഹചര്യം, കൊപ്പളത്തിൽ ഏകധ്യാപക സ്കൂൾ പുന:സ്ഥാപിച്ച് എൽപി സ്കൂളായി ഉയർത്തണം - സിറാജുൽ ഉലൂം മദ്രസ്സ കമ്മിറ്റി

 


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ പടിഞ്ഞാർ പ്രദേശത്തെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന റെയിൽവേയുടെ വഴിയടക്കൽ നടപടി തുടരുന്ന സാഹചര്യത്തിൽ കൊപ്പളത്തിൽ അടച്ചുപൂട്ടിയ ഏകാധ്യാപക സ്കൂൾ പുനഃസ്ഥാപിച്ച് അടുത്ത അധ്യായന വർഷം മുതൽ അതിനെ എൽപി സ്കൂളായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ കൊപ്പളം സിറാജുൽ ഉലൂം മദ്രസ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.

 കൊപ്പളത്തിലെയും, മീലാദ് നഗറിലേയും വഴിയടച്ചുള്ള റെയിൽവേയുടെ നടപടി മൂലം പടിഞ്ഞാർ പ്രദേശത്തെ വിദ്യാർത്ഥികളുടെ സ്കൂൾ പഠനം അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾ കുട്ടികളേയും കൂട്ടി കൈപിടിച്ചു റെയിൽവേ കെട്ടിയ കമ്പിവേലി മറികടന്ന് ഒരു സാഹസത്തിനു മുതിരാൻ താല്പര്യപ്പെടുന്നില്ല.

 വലിയ അപകടസാധ്യതകൾ രക്ഷിതാക്കൾ മുന്നിൽ കാണുന്നു.അത് കൊണ്ട് തന്നെ പ്രദേശത്തെ വിദ്യാർഥി കൾക്ക് സ്കൂൾ പഠനം തുടരാൻ ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള എൽപി സ്കൂൾ കൊപ്പളത്തിൽ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 യോഗം മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി ട്രഷറർ ഇബ്രാഹിം കെ എം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ ബി കെ വാർഷിക വരവ് -ചിലവ് കണക്കുകൾ അവതരിപ്പിച്ചു. 

ഇബ്രാഹിം കെഎം യോഗ നടപടികൾ നിയന്ത്രിച്ചു.അറബി കൊപ്പളം,സിദ്ദീഖ് കെ എം, മുനീർ ബികെ, അഷ്‌റഫ്‌ ബികെ, ബി കെ അബ്ദുൽഖാദർ, മുനീർ കെഎം, മഹമൂദ് കെകെ, യുസുഫ്, അബൂബക്കർ, ജലീൽ സിഎം, സമദ്, ബികെ ആസിഫ്, അബ്ബാസ് കെ എം എന്നിവർ പ്രസംഗിച്ചു.ബികെ അൻവർ സ്വാഗതവും, മുസ്തഫ കെഎം നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:ലത്തീഫ് കൊപ്പളം (പ്രസി)ബികെ അൻവർ (സെക്ര)മുസ്തഫ കെ എം (ട്രഷറർ ).

 സിറാജുൽ ഉലൂം കമ്മിറ്റി ഭാരവാഹികൾ:ലത്തീഫ് കൊപ്പളം(പ്രസി)കെ അറബി കൊപ്പളം, ബി കെ അഷ്‌റഫ്‌ (വൈസ് പ്രസി) ബികെ അൻവർ(സെക്ര)ഇബ്രാഹിം കെഎം,സ്വാദിഖ് കെഎം( ജോ:സെക്ര) മുസ്തഫ കെഎം (ട്രഷറർ).


No comments