JHL

JHL

ശതാബ്ദി ആഘോഷ നിറവിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്‌; പുതിയ ക്ലബ്‌ കെട്ടിടത്തിൻ്റെ രൂപരേഖ പ്രകാശനം ചെയ്തു

 


മൊഗ്രാൽ(www.truenewsmalayalam.com) : സെഞ്ചുറി പിന്നിട്ട മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ശതാബ്ദി ആഘോഷവേളയിൽ ക്ലബിന് പുതുയ കെട്ടിടം ഒരുങ്ങുന്നു. മൊഗ്രാൽ സ്പോർട്സ് ക്ലബ് കമ്മിറ്റി മുൻകൈയെടുത്താണ് കെട്ടിടം നിർമ്മിക്കുന്നത്. കുത്തിരിപ്പ് മുഹമ്മദ് മൈതാനത്തിന് സമീപത്തായാണ് വിശാലമായ ക്ലബ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിന്റെ ഫണ്ട് ശേഖരണ യജ്ഞം വിജയകരമായി നടന്നു വരുന്നു.

കെട്ടിടത്തിന്റെ രൂപരേഖ കുമ്പളയിൽ വെച്ച് എ.കെ.എം അഷ്റഫ് എം.എൽ.എ പ്രകാശനം ചെയ്തു. ക്ലബ്ബിന്റെ ശതാബ്ദി ആഘോഷവേളയിൽ സ്കൂൾ, മൈതാനം നവീകരണത്തിനുള്ള 3 കോടിയുടെ പദ്ധതി തന്റെ സമ്മാനമാണെന്ന് എംഎൽഎ പറഞ്ഞു. ചടങ്ങിൽ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് :നാസർ മൊഗ്രാൽ,വാർഡ് മെമ്പർ & ക്ലബ് ട്രഷറർ റിയാസ് മൊഗ്രാൽ,ക്ലബ്ബ് പ്രസിഡൻറ് അൻവർ അഹമ്മദ് എസ് സെക്രട്ടറി ആസിഫ് ഇഖ്ബാൽ,സെയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ടിഎം ശുഹൈബ്, റിയാസ് കരീം,എംഎഅബൂബക്കർ സിദ്ദീഖ്, മുഹമ്മദ് സ്മാർട്ട്, ഷെരീഫ് ഗല്ലി, സൈഫുദ്ദീൻ ബാർകോഡ്, അഷ്റഫ് സീമാൻ, മുനീർ ബി. കെ, ഹാരിസ് ബഗ്ദാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .

കെട്ടിടനിർമാണം ഉടൻ ആരംഭിക്കുമെന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് പറഞ്ഞു.


No comments