JHL

JHL

70 ലക്ഷം രൂപ ലോട്ടറിയടിച്ച നെല്ലിക്കുന്ന് സ്വദേശി ബേക്കറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബങ്കര കുന്ന് സ്വദേശി വിവേക് ഷെട്ടി(38)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് നെല്ലിക്കുന്ന് റോഡിലെ ബേക്കറി കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടയുടെ ഷട്ടര്‍ അടഞ്ഞുകിടക്കുന്നത് കണ്ട്  സംശയം തോന്നിയ സഹോദരനാണ് വിവേകിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. നാലുമാസം മുമ്പ് കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരുന്നു. ആരതിയാണ് ഭാര്യ. ബങ്കരക്കുന്നിലെ രാമപ്പ ഷെട്ടിയുടെയും ഭവാനിയുടെയും മകനാണ്. മകന്‍: അന്‍വി. സഹോദരങ്ങള്‍: പുനിത് ഷെട്ടി, വിദ്യ.


 


No comments