JHL

JHL

അനധികൃത മണല്‍കടത്തിനുപയോഗിക്കുന്ന തോണികൾ പൊലീസ് തകര്‍ത്തു

 

കുമ്പള(www.truenewsmalayalam.com) : അനധികൃത മണല്‍ കടവുകള്‍ പൊലീസ് തകര്‍ത്തു. അനധികൃതമായി പ്രവർത്തോച്ചിരുന്ന കുമ്പളയിലെ രണ്ടു മണൽ കടവുകളാണ് കുമ്പള എസ്.ഐ ടി.എം വിപിന്റെ നേതൃത്വത്തിലുള്ള സംഘം തകർത്തത്. മണല്‍ കടത്താനുപയോഗിച്ച രണ്ട് തോണികളും നശിപ്പിച്ചു. 

കടവുകളിലേക്ക് റോഡുണ്ടാക്കുന്നവര്‍ക്കെതിരെയും കേസെടുത്തതോടെ അനധികൃത മണല്‍ കടത്ത് അവസാനിച്ചിരിക്കുകയായിരുന്നു,  ഇതിനിടയിലാണ് വീണ്ടും കടവുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 

ചില രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് മിക്ക കടവുകളും പ്രവര്‍ത്തിച്ചുവരുന്നതെന്നും, മണല്‍ കടത്ത് തടയാന്‍ റവന്യൂ-ജിയോളജി വിഭാഗവും കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.



No comments