JHL

JHL

കൂട്ടിയിട്ട മാലിന്യത്തിന് തീപ്പിടിച്ച് കെട്ടിടവും ഉപകരണങ്ങളും കത്തിനശിച്ചു; ഒരു കോടിയുടെ നഷ്ടം; പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തം


ഉപ്പള : മംഗൽപ്പാടി പഞ്ചായത്തിലെ പ്രധാന മാലിന്യസംസ്കരണ കേന്ദ്രമായ കുബണൂരിൽ കൂട്ടിയിട്ട മാലിന്യത്തിന് തീപ്പിടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് രാത്രി 10-ഓടെ ഉപ്പളയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും തീ അനിയന്ത്രിതമായി തുടർന്നു.

അതോടെ കാസർകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയുടെ കൂടുതൽ യൂണിറ്റ് എത്തി. 10 മണിക്കൂറിലേറെ പണിപ്പെട്ട് ചൊവ്വാഴ്ച രാവിലെയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മാലിന്യകേന്ദ്രത്തിൽ കൂട്ടിയിട്ട ടൺകണക്കിന് പ്ലാസ്റ്റിക് വസ്തുക്കളും മാലിന്യം വേർതിരിക്കാനായി നിർമിച്ച കെട്ടിടമംഗൽപ്പാടി പഞ്ചായത്തിലെ ഉപ്പള ടൗൺ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന മാലിന്യം കുബണൂരിലെ മാലിന്യ സംസ്കരണകേന്ദ്രത്തിലേക്ക് എത്തിക്കുകയാണ്‌ മുൻകാലങ്ങളിൽ ചെയ്തിരുന്നത്. എന്നാൽ കുബണൂരിൽ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമില്ലാത്തതിനാൽ കൊണ്ടുവരുന്ന മാലിന്യം ഇവിടെ കൂട്ടിയിടുകയായിരുന്നു.

18 വർഷമായി ഇങ്ങനെ കൂട്ടിയിട്ട മാലിന്യം കുന്നുകൂടി ഇവിടെ മാലിന്യമല ഉയർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് കൂട്ടിയിട്ട മാലിന്യം സംസ്കരിക്കാൻ മംഗളൂരുവിലെ സ്വകാര്യ കമ്പനിക്ക് 85 ലക്ഷം രൂപയ്ക്ക് ടെൻഡർ നൽകിയിരുന്നുവെങ്കിലും ഇതും പാതിവഴിയിൽ നിലച്ചു. ഇങ്ങനെ വർഷങ്ങളായി കൂട്ടിയിട്ട മാലിന്യക്കൂമ്പാരമാണ് കത്തിയമർന്നത്.വും ഉപകരണങ്ങളും കത്തിനശിച്ചു.

 തിങ്കളാഴ്ച രാത്രി 10-ന് തുടങ്ങിയ തീയണക്കൽ അവസാനിച്ചത് ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ്‌. സ്ഥലത്ത് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. എത്തിയ ഉടൻ രണ്ട് യൂണിറ്റ് വാഹനങ്ങൾ തീകെടുത്താനുള്ള ശ്രമം തുടങ്ങി.

 പുകയും ചൂടും പ്ലാസ്റ്റിക് കത്തിയ ഗന്ധവും വെല്ലുവിളിയായിരുന്നു. തീ ആളിപ്പടരാൻ തുടങ്ങിയതോടെ കൂടുതൽ അഗ്നിരക്ഷാ യൂണിറ്റുകളെ എത്തിക്കാൻ ഏർപ്പാടാക്കി. തുടർന്ന് കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട്, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ യൂണിറ്റുകളെത്തി തീ കെടുത്താനുള്ള ശ്രമം ഊർജിതമാക്കി.

തീകെടുത്തിയ ഭാഗത്തെ അവശിഷ്ടങ്ങൾ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് നീക്കിയാണ് അടുത്തഭാഗത്തുള്ള തീയണച്ചത്. തീയണച്ച ഭാഗത്ത് വീണ്ടും പുകയുയരുന്നതും ഭീതി പരത്തി.

ജില്ലാ ഫയർ ഓഫീസർ ബി.രാജ്, സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷ്, അസി. സ്റ്റേഷൻ ഓഫീസർമാരായ ജി.എസ്.നോബിൾ, സന്തോഷ്, സീനിയർ അഗ്നിരക്ഷാ ഓഫീസർ വി.വി.ഗോപാലകൃഷ്ണൻ, കെ.വി.ഷൈജിത്, ശ്യാംജിത്ത്, ആരാധ് കുമാർ, എം.പശുപതി, കെ.വിപിൻ, വി.മഹേഷ്, പി.ജീവൻ, മാത്യു ഐസക്‌, കെ.സുകേഷ്, ശ്രീജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ശാസ്ത്രീയമായി കൈകാര്യം ചെയ്യണം

ഗ്രാമപ്പഞ്ചായത്തിലെ കുബണൂർ മാലിന്യപ്ലാൻറിലെ തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത്. മാലിന്യം അശാസ്ത്രീയമായാണ് കുബണൂരിൽ കൈകാര്യംചെയ്തത്. ശാസ്ത്രീയമായി കൈകാര്യംചെയ്യാൻ ഭരണ സമിതിയും ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ. ഉപ്പള മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മാലിന്യം നീക്കാൻ ആവശ്യപ്പെട്ടിരുന്നു -ബി.ജെ.പി.

കൂബണൂരിലെ മാലിന്യം നീക്കാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എം.എൽ.എ.യ്ക്കും നിവേദനം നൽകിയിരുന്നുവെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എം.വി.ജയകുമാർ റൈ പറഞ്ഞു. കുടിവെള്ളംപോലും മലിനമായ അവസ്ഥയാണ് കുബണൂരിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

വിശദമായ അന്വേഷണം വേണം -എൻ.സി.പി.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എൻ.സി.പി. മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് നൽകി.

മാലിന്യം നീക്കാൻ ടെൻഡർ വിളിച്ചിരുന്നു-പഞ്ചായത്ത് പ്രസിഡന്റ്

കുബണൂരിലെ മാലിന്യം നീക്കാനായി ടെൻഡർ വിളിച്ചിരുന്നുവെങ്കിലും തുകയിലെ വ്യത്യാസം കാരണം നടന്നില്ലെന്ന് മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫൽ പറഞ്ഞു. പുനർലേലം നടന്നുവെങ്കിലും കവർ തുറക്കുന്നത് ഈ മാസം 26-നാണ് നിശ്ചയിച്ചത്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. യന്ത്രസാമഗ്രികൾ പൂർണമായും കത്തിനശിച്ചു.

ഉന്നതതല അന്വേഷണം വേണം- ജനകീയ വേദി

മംഗൽപ്പാടി: കുബണൂരിൽ വർഷങ്ങളായി കുന്നുകൂടിയ മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തെപ്പറ്റി വിദഗ്ധ അന്വേഷണം നടത്തണമെന്ന് മംഗൽപ്പാടി ജനകീയ വേദി ആവശ്യപ്പെട്ടു.

മാലിന്യം നീക്കം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ അത് ചെയ്യാതെ തീയിട്ട് നശിപ്പിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീപ്പിടിത്തം എന്ന് ജനങ്ങൾ സംശയിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സിദ്ദീഖ് കൈക്കമ്പ, അഷാഫ്, മൂസക്കുഞ്ഞി, മഹമൂദ് കൈക്കമ്പ, സൈനുദ്ദീൻ അട്ക്ക



എന്നിവർ പങ്കെടുത്തു.

 

No comments