JHL

JHL

പാലിയേറ്റീവ് കുടുംബാംഗങ്ങൾക്ക് മഞ്ചേശ്വരം ബി.എഫ്.എച്.സി യിൽ തൊഴിൽ പരിശീലനം നൽകി


മഞ്ചേശ്വരം(www.truenewsmalayalam.com) :  മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലുള്ള പാലിയേറ്റീവ്  കുടുംബാംഗങ്ങൾക്ക്  സ്പർശം എന്ന പേരിൽ മഞ്ചേശ്വരം ബ്ലോക്ക്‌ ഫാമിലി ഹെൽത്ത്‌ സെന്റർ സെക്കൻഡറി പാലിയേറ്റീവിന്റെ നേതൃത്വത്തിൽ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

 പേന നിർമ്മാണം, സോപ്പുപൊടി നിർമ്മാണം, പെനോൾ നിർമാണം എന്നിവയിൽ പരിശീലനം നൽകി.

 മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷംസീന  ഉദ്ഘാടനം ചെയ്തു.

 ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ പ്രഭാകർ റൈ  അധ്യക്ഷത വഹിച്ചു.

 സി.ജി നന്ദകുമാർ സ്വാഗതം പറഞ്ഞു, ശൈലജ ഐ, ബി ജ്യോതി, ജെ ശോഭ,  ശൈലജ എം, എന്നിവർ സംസാരിച്ചു.

 ബി.ഇന്ദിര നന്ദി പറഞ്ഞു


No comments