JHL

JHL

ആരിക്കാടി ജനറൽ ജിബിഎൽപി സ്‌കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്യും

 


കുമ്പള(www.truenewsmalayalam.com) : ആരിക്കാടി ജനറൽ ജി ബി എൽ പി സ്‌കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസമന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. 1928ദക്ഷിണ കർണാടകയുടെ കീഴിൽ സ്ഥാപിതമായ സ്കൂളിന് കാസറഗോഡ് വികസന പാക്കേജിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയോളം ചിലവിൽ നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടമാണ് ഉദ്‌ഘാടനത്തിന് സജ്ജജമായിട്ടുള്ളത്.

 ഇതോടൊപ്പം സ്കൂളിൻ്റെ 69-ാം വാർഷികവും - "പെരുമ-2024" മികവുത്സവവും നടക്കും.

രാവിലെ 11 മണിക്ക് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫിന്റെ അധ്യക്ഷതയിൽ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും.

അൺ എക്കണോമിക് പട്ടികയിൽ പെട്ടിരുന്ന പ്രസ്തുത സ്‌കൂൾ പി ടി എ യുടെയും കുമ്പള ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ജില്ലയിലെ തന്നെ മികച്ച വിദ്യാലയമായി മാറി.

 പ്രീ പ്രൈമറി ആരംഭിച്ചു, അസ്സംബ്ലി പവലിയൻ, മികച്ച അടുക്കള, ടോയ്‌ലറ്റ് ബ്ലോക്കുകൾ, കളിസ്ഥലം തുടങ്ങി അടിസ്ഥാന സൗകര്യ വികസനം ഏറെ ഉണ്ടായി.

 2021-22 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് കൃഷ്ണ കുമാർ പള്ളിയത്തിലൂടെ സ്കൂളിലേക്ക് തേടി എത്തിയത് സ്കൂളിന്റെ യശസ് വാനോളമുയർത്തി.

പ്രസ്തുത സ്കൂൾ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ക്യാമ്പ്, വോട്ടർ ഐഡി കാർഡ് ക്യാമ്പ്, മെഹന്തി മത്സരം, പാചക മത്സരം, കോസ്റ്റൽ പോലീസുമായി സഹകരിച്ചു കുട്ടികൾക്ക് ക്വിസ്സ് മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു.

പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജി ബി എൽ പി സ്കൂൾ ഗൾഫ് കമ്മിറ്റി കൺവീനറുമായ കെ എം അബ്ബാസ് ആരിക്കാടിയെ ചടങ്ങിൽ ആദരിക്കും.

കൂടാതെ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും,ഉപജില്ലാ തല മത്സരങ്ങളിൽ മികവ് തെളീച്ച വിദ്യാർത്ഥികൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകും.

രാജ് മോഹൻ ഉണ്ണിത്താൻ എം പി, ജില്ലാ കളക്ടർ ഇമ്പ ശേഖർ ഐ എ എസ്, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറ യൂസഫ്,കെ ഡി പി സ്പെഷ്യൽ ഓഫീസർ വി ചന്ദ്രൻ, നിർമിതി ജനറൽ മാനേജർ ഇ പി രാജ് മോഹൻ, പി ഡബ്ല്യൂ ഡി ഇ ഇ സജിത്ത് എം,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള,ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നസീമ ഖാലിദ്,സബൂറ,പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാർ, അൻവർ ഹുസ്സൈൻ, മോഹന, കാസറഗോഡ് ഡി ഡി ഇ നന്ദികേശൻ, ഡി ഇ ഒ ദിനേശ,മഞ്ചേശ്വരം എ ഇ ഒ കൃഷ്ണ മൂർത്തി,ബി പി സി വിജയകുമാർ, എ കെ ആരിഫ്, എം അബ്ബാസ്,സി എ സുബൈർ,ലോക്നാഥ് ഷെട്ടി, സുജിത്ത് റൈ,ഗഫൂർ എരിയാൽ,റഫീഖ് അബ്ബാസ്,സി എം ഹമീദ് മൂല,നാഗേഷ് കാർലെ, നൗഷീറ,ഹാജി എം എ പുജൂർ,റസാഖ് കോട്ട,ഡോ ദാമോദരൻ, പി കെ മുസ്തഫ, പുരോഹിത്ത് രാമ കൃഷ്ണ ആചാര്യ,സയ്യിദ് യഹ്‌യ തങ്ങൾ,കരുണാകരൻ, മുഹമ്മദ് കുഞ്ഞി പോലീസ്, ഹനീഫ് ഗോൾഡ് കിംഗ്,യഹിയ ആരിക്കാടി, കെ കെ അബ്ദുല്ല കുഞ്ഞി,അബ്ദുല്ല കല്ലട്ടി,മുഹമ്മദ് ഹാജി കോരികണ്ടം, ഖാലിദ് ബി എം കെ, ലക്ഷ്മണ വൈദ്യർ,അബ്ദുല്ല ബന്നങ്കുളം, ഹമീദ് സ്പീഡ്,കെ പി മുനീർ,അബുബക്കർ,നൗഷാദ് സ്റ്റീൽ, അബ്ബാസ് മടിക്കേരി, ഹമീദ് പി കെ നഗർ, പി എ ഇബ്രാഹിം,വിനയൻ ആരിക്കാടി, ഖദീജ ബന്നങ്കുളം, സുഹറ ബന്നങ്കുളം ദീപ സംബന്ധിക്കും. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാനും പി ടി എ പ്രസിഡന്റുമായ ബി എ റഹ്‌മാൻ ആരിക്കാടി സ്വാഗതവും, ഹെഡ്മിസ്ട്രസ് ലീല ടീച്ചർ നന്ദിയും പറയും.

വൈകുന്നേരം 5 മണിക്ക് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പെരുമ-24 അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻ്റും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ബി.എ റഹ്‌മാൻ ആരിക്കാടി, പ്രധാന അധ്യാപിക ലീല ടീച്ചർ, ജനറൽ കൺവീനർ കെ.എം അബ്ബാസ്, കൃഷ്ണ കുമാർ പള്ളിയത്ത്, ഡോ.ജലാലുൽ ഹഖ് മാസ്റ്റർ സംബന്ധിച്ചു.


No comments