JHL

JHL

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് ആഘോഷമാക്കാൻ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ

 


മൊഗ്രാൽ (www.truenewsmalayalam.com) : ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഫെബ്രുവരി 24 - 25 തീയതികളിൽ ജി വി എച്ച് എസ് എസ് മൊഗ്രാലിൽ നടക്കും. 

 വിപുലമായ സംഘാടക സമിതി കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ നന്ദികേശൻ എൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘു റാം ഭട്ട് എന്നിവർ മുഖ്യാഥിതി കളായിരുന്നു. പിടിഎ പ്രസിഡന്റ് സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.

കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ് ക്യാമ്പ് വിശദീകരണം നടത്തി. കൈറ്റ് മാസ്റ്റർ ട്രൈനർ ഖാദർ മാഷ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിനെ പരിചയപ്പെടുത്തി. 

 കുമ്പള എ ഇ ഒ ശശിധര എം , എസ് എം സി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ, മൊഗ്രാൽ സ്കൂൾ ഫോകസ് 24 ചെയർമാൻ എം മാഹിൻ മാസ്റ്റർ, മദർ പി ടി എ ചെയർ പേഴ്സൺ നജ്മുന്നിസ , വൈസ് ചെയർ പേഴ്സൺ മാരായ കാസർഗോഡ് മുനിസിപ്പൽ കൗൺസിലർ ഹസീന നൗഷാദ് , നസ്രീൻ, കൈറ്റ് മാസ്റ്റർ ട്രൈനർ അനിൽ കുമാർ പി എം, റിയാസ് കരീം , ടി കെ ജാഫർ , അബ്ബാസ് എം , എച്ച് എം കരീം , അഷ്‌റഫ് നാങ്കി തുടങ്ങിയവർ ആശംസകൾ നേർന്നു, ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ എം എ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി എം മോഹനൻ നന്ദിയും പറഞ്ഞു .   

മുഖ്യ രക്ഷാധികാരികളായി കാസറഗോഡ് എം പി , രാജ്‌മോഹൻ ഉണ്ണിത്താൻ , മഞ്ചേശ്വരം എം എൽ എ, എകെഎം അഷ്‌റഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ.

രക്ഷാധികാരികളായി കാസറഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ അഡ്വ സരിത, ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധീഖ് എന്നിവരെയും തിരഞ്ഞെടുത്തു.  

ജനറൽ കൺവീനറായി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ നന്ദികേശൻ എം , കൺവീനർമാരായി ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ്, മൊഗ്രാൽ സ്‌കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ എം.എ, കുമ്പള എ ഇ ഒ ശശിധര എം ,സ്കൂൾ പ്രിൻസിപ്പാൾ അനിൽകുമാർ, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ പാർവ്വതി, സ്റ്റാഫ് സെക്രട്ടറി വി.മോഹനൻ എന്നിവരെയും ,   ജനറൽ ചെയർമാനായി പിടിഎ പ്രസിഡന്റ് സിദ്ധീഖ് റഹ്‌മാൻ , വൈസ് ചെയർമാനായി എസ് എം സി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ, മൊഗ്രാൽ സ്‌കൂൾ ഫോക്കസ് 24 ചെയർമാൻ എം മാഹിൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, സ്കൂൾ ഐ ടി കോർഡിനേറ്റർ ഷമീമ പി എ എന്നിവരെയും തിരഞ്ഞെടുത്തു.  

ഫുഡ് കമ്മറ്റി ചെയർ മാനായി റിയാസ് കരീമിനേയും കൺവീനറായി എസ്‌ എ അബ്ദുൽ റഹ്മാൻ മാസ്റ്ററേയും അക്കമഡേഷൻ ചെയർ പേഴ്‌സണായി മദർ പി ടി എ പ്രസിഡന്റ് നജ്മുന്നിസയെയും കൺവീനറായി പി റഫീഖ് മാസ്റ്ററേയും, മീഡിയ& പബ്ലിസിറ്റി ചെയർമാനായി എം എ മൂസ യേയും, കൺവീനറായി ടി കെ അൻവർമാഷിനേയും തിരഞ്ഞെടുത്തു.


No comments