JHL

JHL

കുഞ്ചത്തൂർ ഗവ. സ്കൂളിൽ തൊഴിൽ നൈപുണി കേന്ദ്രം ഉൽഘാടനം ചെയ്തു

 


കുഞ്ചത്തൂർ(www.truenewsmalayalam.com) : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എസ് എസ് കെ സ്റ്റാർസ് പ്രോജക്ടിന്റെ ഭാഗമായി സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ കുഞ്ചത്തൂരിൽ നടന്ന ചടങ്ങിൽ വെച്ച് നിർവഹിച്ചു.

 ആധുനികകാലത്തെ തൊഴിൽ സാധ്യതയ്ക്ക് അനുസരിച്ച് അറിവും നൈപുണി യും നൽകുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ നൈപുണ്യ വികസന കേന്ദ്രം ജി വി എച്ച് എസ്‌ എസ്‌ കുഞ്ചത്തൂരിൽ പ്രവർത്തനമാരംഭിച്ചത്. കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസർ ബിജുരാജ് വിഎസ് മുഖ്യ പ്രഭാഷണം നടത്തി. 

 ജില്ലാ പഞ്ചായത്ത് അംഗം കമലാക്ഷി,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഫ ഫാറൂഖ്, വൊക്കേഷൻ ഹയർ സെക്കൻഡറി പയ്യന്നൂർ മേഖലാ അസിസ്റ്റന്റ് ഡയറക്ടർ ഉദയകുമാരി, എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് ഓഫീസർ മധുസൂതനൻ, വിദ്യാകിരണം മിഷൻ കോഡിനേറ്റർ സുനിൽ കുമാർഎം, ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോ കോർഡിനേറ്റർ ജോയ്, പിടിഎ പ്രസിഡണ്ട് ഖാദർ ഹനീഫ്,എസ് എം സി മെമ്പർ ഈശ്വരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

 പ്രിൻസിപ്പൽ ശിശുപാലൻ കെ സ്വാഗതവും ഹെഡ്മാസ്റ്റർ ബാലകൃഷ്ണ ജി നന്ദിയും പറഞ്ഞു.

No comments