JHL

JHL

എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു; മൊഗ്രാൽ സ്കൂൾ മൈതാനം നവീകരണത്തിന് 3 കോടിയുടെ സാമ്പത്തികാനുമതിയായി

 


കുമ്പള(www.truenewsmalayalam.com). മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കുത്തിരിപ്പ് മുഹമ്മദ് മൈതാനം വികസിപ്പിച്ച് ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതിന് കെഡിപി സഹായത്തോടെ മൂന്ന് കോടിയുടെ പദ്ധതിക്ക് സാമ്പത്തികാനുമതി ലഭിച്ചതായി മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് അറിയിച്ചു.

 കുമ്പള ഗ്രാമപഞ്ചായത്ത് ഹാളിൽ ക്ലബ് പ്രതിനിധികളും പിടിഎ അംഗങ്ങളും, നാട്ടുകാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ മൈതാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് മൊഗ്രാലിലേക്കും മൂന്ന് കോടിയുടെ പദ്ധതിക്ക് സാമ്പത്തികാനുമതി ലഭിച്ചത്.

 ഇത് സംബന്ധിച്ച് ചേർന്ന ചർച്ചയിൽ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറാ- യുസുഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബ്ബി എ റഹ്‌മാൻ ആരിക്കാടി, ചെയർപേഴ്സൺമാരായ സബൂറ, നസീമാ ഖാലിദ്, ജില്ലാ പഞ്ചായത്ത് അംഗം ജമീലാ സിദ്ദീഖ്,ഗ്രാമ പഞ്ചായത്ത് അംഗം യുസുഫ് ഉളുവാർ,മൊഗ്രാൽ സ്പോർട്സ് ക്ലബ് ട്രഷററും, പഞ്ചായത്ത് അംഗവുമായ റിയാസ് മൊഗ്രാൽ, മൊഗ്രാൽ സ്കൂൾ എസ്എംസി ചെയർമാൻ സെയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് എസ്, സെക്രട്ടറി ആസിഫ് ഇക്ബാൽ, സെഡ്.എ മൊഗ്രാൽ ,പിടിഎ അംഗങ്ങളായ ടിഎം ശുഹൈബ്,റിയാസ് കരീം, അഷ്‌റഫ്‌ പെർവാഡ്, ടികെ ജാഫർ,ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ സൈഫുദ്ദീൻ ബാർ കോഡ്, എം.എ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് സ്മാർട്ട്, ശരീഫ് ദീനാർ, അഷ്റഫ് സിമാൻ,ബി.കെ മുനീർ, ഹാരിസ് ബഗ്ദാദ് എന്നിവർ സംബന്ധിച്ചു.


No comments