JHL

JHL

രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുന്നു- മുഖ്യമന്ത്രി; ശാസ്ത്ര കോൺഗ്രസ്സ് ഉദ്‌ഘാടനം ചെയ്യാൻ ഹെലിക്കോപ്റ്ററിൽ മുഖ്യമന്ത്രി കാസറഗോട്ട്

കാസറഗോഡ് :  ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുക എന്നത് പൗരന്റെ കടമയാണെന്നും എന്നാല്‍ ആ കാഴ്ചപ്പാടിനെ കാറ്റില്‍ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനും യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാമുഖ്യം നല്‍കാനും ശ്രമിക്കുകയാണെന്നും ഭരണരംഗത്തിരിക്കുന്നവര്‍ തന്നെ വളരെ ബോധപൂര്‍വ്വം അതിന് നേതൃത്വം നല്‍കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 36-ാമത് ശാസ്ത്ര കോണ്‍ഗ്രസ് കാസര്‍കോട് ഗവ. കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര പതിറ്റാണ്ട് കൊണ്ട് ശാസ്ത്ര കോണ്‍ഗ്രസിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നാല് വിഭാഗങ്ങളില്‍ നിന്ന് 12 വിഭാഗങ്ങളിലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര രംഗത്ത് വലിയ കുതിപ്പുണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തവണത്തെ ശാസ്ത്ര കോണ്‍ഗ്രസ് ഇതുവരെ നടന്നിട്ടില്ല. നടക്കുമെന്ന ഉറപ്പ് പോലും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനും ആവുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തവണത്തെ കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രശസ്തി വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹികമായ ശാസ്ത്രാവബോധം വളര്‍ത്താന്‍ കഴിയണം. ശാസ്ത്ര മുന്നേറ്റത്തിനിടയിലും നരബലി പോലെ ചിലത് നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പകര്‍ച്ച വ്യാധികളുടെ വ്യാപനം ആശങ്ക ഉണ്ടാക്കുന്നു. ഇതിലേറെയും ജന്തുജന്യ രോഗങ്ങളാണ്. ശാസ്ത്രത്തിന്റെ ഗുണം എല്ലാവരിലേക്കും എത്തുന്നില്ല. മനുഷ്യരെ പോലെ തന്നെ ജീവജാലങ്ങളുടെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐ.സി.സി.എസ് തയ്യാറാക്കിയ ക്ലൈമെറ്റ് സ്റ്റേറ്റ്‌മെന്റ്-2023 മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തുടര്‍ന്ന് മികച്ച യുവ ശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്‌ക്കാരങ്ങള്‍ എന്നിവ അദ്ദേഹം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡലും പ്രശസ്തി പത്രവും അമ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസര്‍ച്ച് പ്രൊജക്ടുമാണ് നല്‍കിയത്. ഡോ. സൗമ്യ സ്വാമിനാഥന്‍ വിഷയം അവതരിപ്പിച്ചു. കെ.പി സുധീപ് അധ്യക്ഷത വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. 2022ല്‍ രസതന്ത്രത്തിന് നോബേല്‍ സമ്മാനം നേടിയ മോര്‍ട്ടെന്‍ പി. മെല്‍ഡല്‍ മുഖ്യാതിഥിയായിരുന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി. മനോജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡോ. വി.എസ് അനില്‍ കുമാര്‍, അനന്ത പത്മനാഭന്‍ സംസാരിച്ചു. ഡോ. പ്രദീപ് കുമാര്‍ സ്വാഗതവും ഡോ. മനോജ് സാമുവല്‍ നന്ദിയും പറഞ്ഞു.
 

മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്ററിലാണ്  വെള്ളിയാഴ്ച കാസർകോട് ചടങ്ങുകൾക്കെത്തിയത് . ഡൽഹിയിൽനിന്ന് രാവിലെ 8.30-ഒാടെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി അവിടെനിന്ന് ചിപ്സാൻ ഏവിയേഷന്റെ ഹെലികോപ്റ്ററിൽ കാസർകോട് ഗവ. കോളേജ് ഗ്രൗണ്ടിലിറങ്ങി. അവിടെ കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ രാവിലെ 11.40 ഓടെ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെത്തി.

കാർ മാർഗം പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിലേക്ക് പോയി. മുഖ്യമന്ത്രിയുടെ പ്രത്യേക സുരക്ഷാസംഘവും നൂറിലധികം പോലീസും രാവിലെ മുതൽ പോലീസ് പരേഡ് ഗ്രൗണ്ടിലുണ്ടായിരുന്നു. കണ്ണൂർ റേഞ്ച് ഡി.െഎ.ജി. തോംസൺ ജോസ്, സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ, അസി. കമ്മിഷണർ കെ.വി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്.


കാർ മാർഗം പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിലേക്ക് പോയി. മുഖ്യമന്ത്രിയുടെ പ്രത്യേക സുരക്ഷാസംഘവും നൂറിലധികം പോലീസും രാവിലെ മുതൽ പോലീസ് പരേഡ് ഗ്രൗണ്ടിലുണ്ടായിരുന്നു. കണ്ണൂർ റേഞ്ച് ഡി.െഎ.ജി. തോംസൺ ജോസ്, സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ, അസി. കമ്മിഷണർ കെ.വി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്.


ഹെലികോപ്റ്റർ ഇറങ്ങുന്ന സ്ഥലത്തെ പൊടിശല്യമൊഴിവാക്കാൻ രണ്ട് അഗ്നിശരക്ഷായൂണിറ്റ് മൈതാനത്ത് വെള്ളം ചീറ്റി. മുഖ്യമന്ത്രി പോയശേഷം ആറ് സായുധ പോലീസുകാർ ഒരുമണിക്കൂറോളം ഹെലികോപ്റ്ററിന് കാവൽനിന്നു. ഇന്ധനം നിറച്ചശേഷം 12.20-ഓടെ കൊച്ചിയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി റോഡുമാർഗം യാത്ര തുടർന്നു.

No comments