JHL

JHL

മുംബയിലുണ്ടായ വാഹനാപകടത്തിൽ കയ്യാർ സ്വദേശിമരിച്ചു

ഉപ്പള:  മുംബയിലുണ്ടായ വാഹനാപകടത്തിൽ കയ്യാർ സ്വദേശിമരിച്ചു കയ്യാറിലെ പരേതനായ മാഴ്‌സൽ - ലീന ക്രാസ്റ്റ ദമ്പതികളുടെ മകന്‍ റൂബന്‍ ചാള്‍സ് ക്രാസ്റ്റ (39) ആണ് മരിച്ചത്. മുംബൈയില്‍ ബിസിനസ് നടത്തുന്ന റൂബന്‍ ബൈകില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചാള്‍സ് ക്രാസ്റ്റ റോഡിലേക്ക് തെറിച്ചുവീഴുകയും ഇതിനിടയിൽ വന്ന ട്രക് യുവാവിന്റെ ശരീരത്തിൽ കയറിയിറങ്ങുകയുമായിരുന്നു. ഓടിക്കൂടിയവർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് മാസം മുമ്പാണ് യുവാവ് അവസാനമായി നാട്ടിൽ വന്നത്.  ഭാര്യ: പ്രജ്ന. മകള്‍ റീവ. സഹോദരങ്ങള്‍: ഷാലെറ്റ്, ജീവന്‍, ബ്രയാന്‍, പ്രമീള, റോഷന്‍, ജാനറ്റ്, ശര്‍മിള.


No comments