ആരിക്കാടി പാഡാംഗരെ ഭഗവതി ക്ഷേത്രത്തിൽ നടാവളി ഉത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു
കുമ്പള(www.truenewsmalayalam.com) : കാസർകോട് ജില്ലയിലെ കുമ്പള ആരിക്കാടിയിൽ പുരാതന കാലം മുതൽ ആരാധിച്ചു വരുന്ന പാഡാംഗര ഭഗവതിയുടെയും പരിവാര ദൈവങ്ങളുടെയും ക്ഷേത്രത്തിൽ വർഷം തോറും നടക്കുന്ന നടാവളി മഹോത്സവം വിപുലമായ രീതിയിൽ കൊണ്ടാടി.
ഒരുക്കങ്ങളുടെ ഭാഗമായി നേരത്തെ ദേവാഡിഗ സമാജത്തിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരം ശുചീകരിക്കുകയും, സമാജത്തിൽ പെട്ട നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
31ന് പുലർച്ചെ ഗണപതി ഹോമത്തോടെ തുടങ്ങിയ ഉത്സവ പരിപാടിയിൽ രാവിലെ 10ന് കുല മുഹൂർത്തവും, തുടർന്ന് മൂല സ്ഥാനത്തിൽ പുതുതായി നിർമിച്ച കട്ടയ്ക്ക് ശുദ്ധികലശവും തമ്പിലവും, തുടർന്ന് അന്നദാനവും നടന്നു.
ഉച്ചക്ക് 3 മണിക്ക് ഭണ്ഡാരം എഴുന്നള്ളത്ത്, ഭജന, പുഷ്പ പൂജ, തുലാ ഭാര സേവ, രാത്രി 8.30 ന് അന്നദാനം, രാത്രി 9 ന് ഭഗവതി ദർശനം, അഗ്നി സേവ, തുടർന്ന് നൂതന കാർണവർക്ക് കലശ സ്നാനം, ബിംബ ബലി ദർശനം, പ്രസാദ വിതരണം, ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത് എന്നിവ നടന്നു.
Post a Comment