കെസെഫ് ഉത്തരോത്സവം 2024 ഫെബ്രുവരി 25 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ
ദുബൈ(www.truenewsmalayalam.com) : കാസർകോട് ജില്ലയിലെ എല്ലാ എം എൽ എമാരെയും പാർലമെൻറംഗത്തെയും പങ്കെടുപ്പിച്ചുള്ള കെസെഫ് ഉത്തരോത്സവം 2024 ഈ മാസം 25 ന് വൈകിട്ട് 4 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തുമെന്ന് കെസെഫ് ചെയർമാൻ നിസാർ തളങ്കര,സെക്രട്ടറി ജനറൽ മുരളീധരൻ നമ്പ്യാർ ട്രഷറർ ഹനീഫ എം സി എന്നിവർ അറിയിച്ചു.
യു എ ഇയിലെ കാസർകോട് ജില്ലക്കാരുടെ സംഘടനയാണ് കാസർകോട് എക്സ്പാട്രിയേറ്റ്സ് സോഷ്യോ, എകണോമിക് ഫോറം അഥവാ കെസെഫ്. ജാതി മത രാഷ്ട്രീയ ഭാഷാ ഭേദമില്ലാതെ നൂറുകണക്കിനാളുകൾ അംഗങ്ങളാണ്.
സംഘടനയുടെ ഇരുപത്തിരണ്ടാം വാർഷികാഘോഷമായാണ് ‘ഉത്തരോത്സവം 2024’ സംഘടിപ്പിക്കുന്നത്. പ്രോഗ്രാം ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി. നാരായണൻ നായരുടെ നേതൃത്വത്തിൽ ഒരുക്കം ഏതാണ്ട് പൂർത്തിയായി.
രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ജില്ലയിലെ അഞ്ചു എം.എൽ.എമാരായ എ.കെ.എം അഷ്‌റഫ്, എൻ.എ. നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ തുടങ്ങിയവർ പങ്കെടുക്കുന്നു.
ഉന്നത വിജയം നേടിയ കെസെഫ് അംഗങ്ങളുടെ മക്കൾക്കുള്ള സ്കൊളാസ്റ്റിക് അവാർഡ് കൂടി ഈ വേദിയിൽ വെച്ചു വിതരണം ചെയ്യും.
കാസർകോടിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന സ്റ്റേജ് പരിപാടികളും ഉണ്ടാകും .വിവരങ്ങൾക്ക്-0097155 7219845
Post a Comment