JHL

JHL

മഞ്ചേശ്വരത്ത് ചർമ്മ രോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി


 മഞ്ചേശ്വരം(www.truenewsmalayalam.com) : കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്പർശ് 2024 രണ്ടാഴ്ച കാലം നിൽക്കുന്ന പക്ഷാഭരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ യും ബ്ലോക്ക്‌ ഫാമിലി ഹെൽത്ത്‌ സെന്റർ ന്റെയും ആഭിമുഖ്യത്തിൽ ഹൊസബെട്ടു കടപ്പുറത്ത് ചർമ്മ രോഗ നിർണയ ക്യാമ്പും ബോധവൽകരണ ക്ലാസും നടത്തി. നൂറു കണക്കിനാളുകൾ സംബന്ധിച്ചു.

വാർഡ് മെമ്പർ കെ അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ പ്രഭാകർ റൈ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഡിസ്റ്റിക് മെഡിക്കൽ ഓഫീസർ ഡോ സന്തോഷ് മുഖ്യാതിഥിയായിരുന്നു.

 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാഫി സി എച്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്‌ ശൈലജ,സൗമ്യ, എം എൽ എസ് പി അശ്വതി സംസാരിച്ചു, ആശ വർക്കർ, കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

പഞ്ചായത്ത്‌ കൗൺസിലർ രേഖ നന്ദി പറഞ്ഞു.

No comments