അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗർഭിണിയായ നവവധു മരിച്ചു
കുമ്പള : അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരണത്തിന് കീഴടങ്ങി. ചൗക്കിയിലെ സതീശന്റെ ഭാര്യ നിഷ (24) യാണ് മരിച്ചത്. എട്ടു മാസം മുമ്പാണ് വിവാഹിതയായത്. ന്യൂമോണിയ ബാധിച്ച് ഗുരതരാവസ്ഥയിലായതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മംഗ്ളൂറിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നാലു മാസം ഗർഭിണിയാണ്. ഷിറിയ കടപ്പുറത്തെ നാരായണ - ലക്ഷ്മി ദമ്പതികളുടെ മകളാണ്. മാതാവ്: ലക്ഷ്മി. സഹോദരി: നമിത.
Post a Comment