JHL

JHL

ബൈക്ക് തട്ടി അംഗഡിമുഗര്‍ സ്വദേശി മരിച്ച സംഭവം; ബൈക്കുടമക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്.

കുമ്പള(www.truenewsmalayalam.com) : ബൈക്ക് തട്ടി അംഗഡിമുഗര്‍ സ്വദേശി മരിച്ച സംഭവം, ബൈക്കുടമക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്. ബൈക്കിന്റെ ആര്‍.സി ഓണര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇന്നലെ (ബുധനാഴ്ച) വൈകുന്നേരം കുമ്പള ടൗണില്‍ ഉണ്ടായ അപകടത്തില്‍ അംഗഡിമുഗര്‍ പെര്‍ളാടത്തെ അബ്ദുള്ള(60)യാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചായിരുന്നു അപകടം. 

ബൈക്കിന്റെ പിന്‍സീറ്റു യാത്രക്കാരനായ പതിനഞ്ചുകാരനെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അബ്ദുള്ളയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പെര്‍ളാട ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.


No comments