JHL

JHL

ഐ.എൻ.എൽ ആലംപാടി ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2; ലോഗോ പ്രകാശനം ചെയ്തു


ആലംപാടി(www.truenewsmalayalam.com) : ഐ.എൻ.എൽ ആലംപാടി 2024 മാർച്ച് 2,3 തീയതികളിലായി, ആലംപാടി എ.എം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഐ.എൻ.എൽ ആലംപാടി ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 ലോഗോ പ്രമുഖ വ്യവസായിയും, ജീവകാരുണ്ണ്യ പ്രവർത്തകനുമായ പി.ബി അച്ചു നായന്മാർമൂല പ്രകാശനം ചെയ്തു.

 ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിൻ മേനത്ത്, ഗപ്പു ആലംപാടി, ഷെബി പൊയ്യയിൽ, നിസാർ നിച്ചു, ഹമീദ് പണ്ഡിറ്റ്, സാദിഖ് ഖത്തർ ,ഹനീഫ എരിയപ്പാടി, നിസാർ പൊയ്യയിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


No comments