JHL

JHL

പെരിയ കേന്ദ്ര സർവകലാശാല വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

കാസർഗോഡ്(www.truenewsmalayalam.com) : വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

എംഎഡ് വിദ്യാർഥിയായ ഉത്തർപ്രദേശ് ഘാസിപൂർ സ്വദേശി നിതേഷ് യാദവി(28)നെയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ഹോസ്റ്റൽ വാർഡനാണ് മൃതദേഹം കണ്ടത്. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



No comments