JHL

JHL

എസ്.ഇ.യു ജില്ലാ സമ്മേളനം സമാപിച്ചു

കാസർകോട്(www.truenewsmalayalam.com) : സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ തുടർച്ചയായി കവർന്നെടുക്കുന്ന സർക്കാർ നടപടിക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്ത് കൊണ്ട് കാസർകോഡ്  ടി.ഇ.അബ്ദുള്ള നഗറിൽ രണ്ട് ദിവസമായി നടന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു  ) ജില്ലാ സമ്മേളനം സമാപിച്ചു.

സമാപന സമ്മേളനം നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാ കമ്മിറ്റി അംഗം നൗഫൽ നെക്രാജെ അദ്ധ്യക്ഷത വഹിച്ചു. 

ശംസുദ്ദീന്‍ മല്ലം, ഹസൈനാർ ഹിദായത്ത് നഗർ, ഷബീൻ ഫാരിസ് , സൈഫുദ്ദീൻ മാടക്കാൽ, അ‍ഷ്റഫ് ചെര്‍ക്കള, റാഷിദ കെ.എ പ്രസംഗിച്ചു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് കുന്നുമ്മൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്തഫ കെ.എ സ്വഗതവും അഷ്റഫ് അത്തൂട്ടി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:- 

പ്രസിഡന്റ് - മുഹമ്മദലി കെ.എൻ .പി

 ജനറൽ സെക്രട്ടറി - ഒ.എം. ശിഹാബ്

 ട്രഷറർ - അഷ്റഫ് അത്തൂട്ടി 

 വൈസ് പ്രസിഡന്റുമാർ  - സിയാദ് പി., സാദിഖ് എം. ഹംസത്ത് കെ പി

ജോ. സെക്രട്ടറിമാർ- മുസ്തഫ കെ.എ. അഷ്റഫ് കല്ലിങ്കാൽ, ഷബീൻ ഫാരിസ് , റാഷിദ കെ.എ

സംസ്ഥാന കൗൺസിൽ അംഗങ്ങൾ - നാസർ നങ്ങാരത്ത്, ഒ.എം.ഷഫിക്ക്, ടി.എ.സലിം, അബ്ദുല്‍ റഹിമാൻ നെല്ലിക്കട്ട


No comments