JHL

JHL

കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ

 

കാസർഗോഡ് (www.truenewsmalayalam.com) : കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.

ബേക്കലില്‍ താമസക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍ ചൗഹാന്‍ (26), പള്ളിക്കര കരുവാക്കോടിലെ എ.എം മുഹമ്മദ് ഹനീഫ (56) എന്നിവരാണ്  എസ്.ഐ പി. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.


 പ്ലാസ്റ്റിക് ചാക്കുക്കെട്ടുകളിലാക്കിയ നിലയിൽ മുപ്പതിനായിരത്തോളം പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങളാണ് ഇന്നലെ രാത്രി അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂളിന് സമീപം ദേശീയപാതയില്‍ നടത്തിയ പരിശോധനയിൽ പിടികൂടിയത്.കടത്താനുപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു.



No comments