JHL

JHL

ബേള വില്ലേജ് ഓഫീസിനു സമീപം നിയന്ത്രണം ലോറി ബൈക്കിലിടിച്ച ശേഷം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞു കയറി

ബദിയഡുക്ക : ബേള വില്ലേജ് ഓഫീസിനു സമീപം നിയന്ത്രണം ലോറി ബൈക്കിലിടിച്ച ശേഷം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞു കയറി. പൂർണമായും ലോറിക്കടിയിൽപ്പെട്ട ബൈക്കിൽനിന്നും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ദൂരെ തെറിച്ചുവീണതാണ് ബൈക്ക് യത്രക്കാരൻ ബി.എം.അബ്ബാസിന് തുണയായത്. കാത്തിരിപ്പുകേന്ദ്രത്തിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്.ബൈക്ക് യാത്രക്കാരൻ തെറിച്ചുവീണതിനാൽ രക്ഷപ്പെട്ടു  ബൈക്കിലിടിച്ച ശേഷം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറിയ ലോറി


No comments