JHL

JHL

മോട്ടിവേഷണൽ ക്ലാസ്സ് സംഘടിപ്പിച്ചു


കുമ്പള(www.truenewsmalayalam.com) : ജി എച്ച് എസ് എസ് കുമ്പള, വനിത ശിശു വികസന വകുപ്പ് - ജില്ല ശിശു സംരക്ഷണ യൂണിറ്റ് കാസറഗോഡ് സംയുക്തമായി, കുമ്പള സ്കൂളിൽ നിന്നും പത്താംതരം പരീക്ഷ എഴുതുന്ന 601 വിദ്യാർഥി-വിദ്യാത്ഥിനികൾക്ക്,  മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുടെ പരീക്ഷ പേടി അകറ്റുക എന്നതും, അവരുടെ ആത്മവിശ്വാസം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി അവസരോജിതമായി സംഘടിപ്പിച്ചത്.

 രാവിലെ 10മണിക്ക് ആരംഭിച്ച പരിപാടി മൂന്ന് സെക്ഷനുകളായി വൈകുന്നേരം വരെ നീണ്ടുനിന്നു.സ്കൂൾ ഹാളുകളിലാണ് പരിപാടി നടന്നത്.

മോട്ടിവേഷണൽ ക്ലാസിന് പ്രമുഖ ഓ.ആർ.സി ട്രൈനർമാരായ നിർമൽകുമാർ ,ശൈജിത്ത് കെ വി , ചലചിത്ര പ്രവർത്തകനും  കൂടിയായ സുബാഷ് എം എന്നിവർ നേതൃത്വം നൽകി.

സ്കൂൾ ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ അധ്യക്ഷവഹിച്ചു. ,പി.ടി.എ പ്രസിഡൻറ് എ കെ ആരിഫ് ഉത്ഘാടനം ചെയ്തു.

 പി.ടി.എ വൈസ് പ്രസിഡണ്ട് മൊയ്തീൻ അസീസ് , ഓ.ആർ.സി കോർഡിനേറ്റർ സീമ , എസ്.ആർ.ജി  കൺവീനർ മദുസുദനൻ, സ്റ്റാഫ് സെക്രട്ടറി ദിനേഷ് ആശംസ പ്രസംഗം നടത്തി, പ്രദീപ് മാഷ് നന്ദി പറഞ്ഞു.


No comments