JHL

JHL

മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാ-കായിക മേള പിഞ്ചു മക്കളുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രദ്ധേയമായി

മൊഗ്രാൽ(www.truenewsmalayalam.com) : ഓടിയും ചാടിയും പാടിയും ആടിയും കുരുന്നു മക്കൾ അരങ്ങ് തകർത്തപ്പോൾ കൂടി നിന്നവരിൽ അത് ആനന്ദവും കൗതുകവും നിറക്കുന്നതായി മാറി. മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ കലാ-കായിക മേളയാണ് പിഞ്ചു മക്കളുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രോതാക്കളുടെ മനം കവർന്നത്.

ഫ്രോഗ് ജംപിങ്, പൊട്ടറ്റോ ഗാതറിങ്, മ്യൂസിക്കൽ ചെയർ, ലെമൺ & സ്പൂൺ എന്നീ കായിക ഇനങ്ങൾക്ക് പുറമെ ആക്ഷൻ സോങ്, ഗ്രൂപ്പ്‌ സോങ്, ഒപ്പന, ഗ്രൂപ്പ്‌ ഡാൻസ് എന്നീ കലാ മത്സരങ്ങളും അരങ്ങേറി.

മേള കുമ്പള ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പി ടി എ പ്രസിഡന്റ് എച്ച്. എം അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

അൽ ഫിത്റ സ്കൂൾ പ്രിൻസിപ്പാൾ ടി.കെ ജാഫർ, ബി എൻ എ ഖാദർ,ടി.കെ അൻവർ, ഷഫീർ കെ കെ പുറം, കബീർ, ഖലീൽ എ, സഹല ടീച്ചർ പ്രസംഗിച്ചു.

നാസർ മൊഗ്രാൽ സമ്മാന ദാനം നിർവഹിച്ചു. നൗഫിയ ടീച്ചർ സ്വാഗതവും ഹെഡ്ഗേൾ നഈമ നന്ദിയും പറഞ്ഞു.


No comments