JHL

JHL

കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിന് ഇന്ന് തുടക്കം


കുമ്പള(www.truenewsmalayalam.com) :  35 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കണിപുരഗോപാലകൃഷ്ണ ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠയും അനുബന്ധ ബ്രഹ്മ കലശോത്സവവും വെള്ളിയാഴ്ച മുതൽ 29 വരെ നടക്കുമെന്ന് ബന്ധപ്പെട്ടവർ  ക്ഷേത്രത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

16- ന് വൈകീട്ട് 5.30-ന് ബ്രഹ്മശ്രീ ദേലമ്പാടി ഗണേശ് തന്ത്രികളെ പൂർണകുംഭം നൽകി സ്വീകരിക്കും. വൈകീട്ട് ആറിന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. രാത്രി ഏഴിന് സാംസ്കാരിക പരിപാടിയിൽ ജീർണോ ധാരണ പ്രവർത്തികളിൽ  സഹകരിച്ചവരെ ആദരിക്കും.

17-ന് രാവിലെ 9.30-ന്‌  എടനീർ മഠാധിപതി സച്ചിദാനന്ദ സ്വാമികൾ രാജഗോപുരം ഉദ്ഘാടനം ചെയ്യും.വൈകീട്ട് 5.30 മുതൽ സിദ്ധിവിനായക യക്ഷനാട്യകലാകേന്ദ്രം അവതരിപ്പിക്കുന്ന കുട്ടികളുടെ യക്ഷഗാനം നടക്കും.

18-ന്‌ ധർമസ്ഥലം ക്ഷേത്രം ധർമാധികാരി ഡി.വീരേന്ദ്ര ഹെഗ്ഡെ സഭാ മണ്ഡപം ഉദ്ഘാടനം ചെയ്യും.


 21-ന് ഉച്ചയ്ക്ക് ഗോപാലകൃഷ്ണ, ഗണപതി, വന ശാസ്താവ് ദേവൻമാരുടെ പുന:പ്രതിഷ്ഠ നടക്കും.

28-ന് രാത്രി 9.45 മുതൽ വിശേഷാൽകരിമരുന്ന് പ്രയോഗം.

29 -ന് വൈകീട്ട് 3.30 മുതൽ ഉത്സവബലി ഘോഷയാത്ര ഷേഡി ഗുമ്മെ ആറാട്ട് കുളത്തിൽ നടക്കും.

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ്  രഘുനാഥപൈ, സെക്രട്ടറി ജയകുമാർ, വൈസ് പ്രസിഡൻ്റുമാരായ മഞ്ചുനാഥ ആൾവ, സുധാകര കാമത്ത്, കെ.സി മോഹനൻ, സെക്രട്ടറി വിക്രം പൈ, ശങ്കര അഡിഗ, ശങ്കര ആൾവ, ലക്ഷ്മൺ പ്രഭു സംബന്ധിച്ചു.


No comments