JHL

JHL

കുബണൂർ മാലിന്യ തീപിടുത്തം; അന്വേഷണം ത്വരിതപ്പെടുത്തണം - മംഗൽപാടി ജനകീയ വേദി


ഉപ്പള(www.truenewsmalayalam.com) : മംഗൽപാടി കുബണൂരിലെ മാലിന്യ തീപിടുത്തവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ അന്വേഷണം വേഗത്തിലാക്കണമെന്ന് മംഗൽപാടി ജനകീയവേദി ആവശ്യപ്പെട്ടു.

 വളരെ ദുരൂഹതകൾ നിറഞ്ഞ ഒരു തീപിടുത്തമാണ് കുബണു രിൽ ഉണ്ടായത്. വർഷങ്ങളായിമംഗൽപാടി പഞ്ചായത്ത് ഭരണസമിതിയെയും നാട്ടുകാരെയും ഒരുപോലെ പ്രതിരോധത്തിൽ ആക്കിയതായിരുന്നു മാലിനിന്യപ്രശ്നം. അതിനാൽ തന്നെ ഇതിൽ ദുരൂഹതകളും ഏറെയാണ്.

 അതുകൊണ്ട് ഇതിലെ കുറ്റക്കരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടത് നാടിന്റെയും നിയമസംവിധാനത്തിന്റെയും ആവശ്യമാണ്.

 തീപ്പിടുത്തം കാരണം കോടികളുടെ പൊതുനഷ്ടവും വർഷങ്ങളോളം നാടിനും ജനങ്ങൾക്കും ഹാനികരം വിതക്കുന്ന പാരിസ്തിക ദുരന്തവുമാണ് ഉണ്ടായത്.

ഏതായാലും മാലിന്യത്തിന് തീയിട്ട കറുത്ത കരങ്ങൾ ആരുടേതായാലും കണ്ടെത്താൻ അധികാരികളും അന്വേഷണ വിഭാഗവും ശുഷ്‌കാന്തി കാണിക്കണമെന്ന് മംഗൽപാടി ജനകീയവേദി നേതാക്കൾ ആവശ്യപ്പെട്ടു.


No comments