JHL

JHL

ഡിവൈഎസ്പി എംഎ മാത്യുവിന് സേവന പുരസ്കാരം നൽകി ടീം കാസർഗോഡ്


കാസറഗോഡ്(www.truenewsmalayalam.com) : കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ‘"ടീം കാസർകോട്''' സംഘടിപ്പിച്ച ദേശഭക്തി ഗാനാലാപന മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും , നെർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എ മാത്യുവിനുള്ള സേവന പുരസ്കാരവും നൽകി ടീം കാസറഗോഡ് നടത്തിയ പരിപാടി വേറിട്ടതായി.

ചടങ്ങിൽ സമരഗീതം രചന മത്സരത്തിൽ കമ്പളത്ത് രണഗീതം പുരസ്കാര ജേതാവ് സുബൈർ പടപ്പിലിനെയും, ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ടീം കാസർകോട് കുടുംബാംഗം കൂടിയായ ശോഭന ശ്രീധരൻ ടീച്ചർക്കുള്ള സ്നേഹാദരവും നൽകി അനുമോദിച്ചു.

 ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ച സിനിമാ ഗാന രചയിതാവും, തിരക്കഥകൃത്തുമായ പ്രശാന്ത് പ്രസന്നന് സ്നേഹാദരവ് നൽകി.

കാസർകോട് ക്യാപ്പിററൽ ഇൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ബദ്രി നീലേശ്വരം സംഗീതവും, ആലാപനവും നിർവഹിച്ച ‘നിളയൊരു സംഗീതം’ എന്ന ആൽബത്തിന്റെ വീഡിയോ പ്രകാശനവും നടന്നു. 

ഹമീദ് കാവിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ്, കണ്ണൂർ കാലിക്കറ്റ് മുൻ വൈസ് ചാൻസലർ പ്രൊഫ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. 

സുധ മധു സ്വാഗതവും , ഉമേഷ്‌ രാമൻ നന്ദിയും അർപ്പിച്ചു. ടീം കാസർകോട് ചെയർമാൻ വി.അബ്ദുൽ സലാം ചടങ്ങ് നിയന്ത്രിച്ചു. മുൻ നഗരസഭ ചെയർമാൻ അഡ്വ. വിഎം മുനീർ, സാഹിത്യ വേദി ജില്ലാ പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ, പ്രിൻസ് കണ്ണൻ, സി ടി മുസ്തഫ, അനിൽ നീലാംബരി, അബു താഈ , ജോസ് തിരൂർ, ഗിരിധർ രാഘവൻ, അഷ്‌റഫലി ചേരങ്കൈ, ബാലാമണി ടീച്ചർ, മധു മുണ്ടയിൽ , ശൈലജ ഉമേശ്, രവി കൊട്ടോടി, അബൂബക്കർ ഗിരി, ഗണേഷ് നീർച്ചാൽ, സിദ്ദീഖ് പടുപ്പിൽ തുടങ്ങിയ കലാ സാഹിത്യ മേഖലയിലെ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.

 കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ടീം കാസർഗോഡ് സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സമീഹ വി.പി കോഴിക്കോട്, രണ്ടാം സ്ഥാനം നേടിയ ബദ്രി നീലേശ്വരം, മൂന്നാം സ്ഥാനം പങ്കിട്ട സൗപർണിക സമു പെരിയ, നിഖിത പ്രദീപ് പൊയിനാച്ചി എന്നിവർക്ക് ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡും മെമന്റോ യും നൽകി അനുമോദിച്ചു. 

മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ടീം കാസറഗോഡിന്റെ അനുമോദന പത്രവും നൽകി.


No comments