ബഹറൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം ധന സഹായം അർഹതപ്പെട്ടവരുടെ കരങ്ങളിൽ; എ.കെ.എം അഷ്റഫ് എം.എൽ.എ
ഉപ്പള(www.truenewsmalayalam.com) : അശരണർക്കും നിരാലംബർക്കും ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നൽകിയ ധന സഹായം അർഹതപ്പെട്ടവരുടെ കരങ്ങളിൽ തന്നെ എത്തിയെന്ന് എ കെ എം അഷ്റഫ് എം എൽ എ അഭിപ്രായപ്പെട്ടു.
ഗൾഫ് നാടുകളിലും മറ്റും മുസ്‌ലിം ലീഗിൻ്റെ പോഷക സംഘടന എന്ന നിലക്ക് കെ എം സി സി നടത്തി കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണന്നും കുടുംബം പുലർത്താൻ അന്യ നാടുകളിൽ പോയി കഷ്ടപ്പെടുമ്പോഴും സഹജീവികൾക്ക് വേണ്ടി സമയവും സമ്പത്തും മാറ്റിവെക്കുന്ന കെ എം സി സി പ്രവർത്തകർ അഭിമാനവും പൊതു സമൂഹത്തിന് മാതൃകയുമാണന്ന് എ കെ എം കുട്ടി ചേർത്തു.
ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ധന സഹായങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു.
മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു ട്രഷറർ യുകെ സൈഫുള്ള തങ്ങൾ, ഭാരവാഹികളായ അബ്ദുല്ല മാദേരി , ഖാലിദ് ദുരഗിപ്പള്ള സിദ്ധിക് ഒളമുഗൾ , ടി എം ശുഹൈബ്,ബഹറൈൻ കെ എം സി സി നേതാക്കളായ അഷ്റഫ് മഞ്ചേശ്വരം, ഹസൈനാർ ഉപ്പള, ഹമീദ് മഞ്ചേശ്വരം, മഹ്മൂദ് മൊഗർ, ഫാരിസ് ബേക്കൂർ, സഹ്ൽ കുന്നിൽ, അസീസ് മഞ്ചേശ്വരം, ലീഗ് നേതാക്കളായ ബി എൻ മുഹമ്മദാലി, അബ്ദുല്ല കണ്ടത്തിൽ, ഇ കെ മുഹമ്മദ് കുഞ്ഞി, ബിഎ അബ്ദുൽ മജീദ്, താജുദീൻ കടമ്പാർ, ബിഎം മുസ്തഫ, സെഡ് എ മൊഗ്രാൽ, അബു റോയൽ, അഷ്റഫ് ബലക്കാട്, ഷരീഫ് ഉറുമി, ഇബ്രാഹിം മഞ്ചേശ്വരം, സൽമാൻ ഫാരിസ് , അലി എ കാദർ, ഹമീദ് മഞ്ചേശ്വരം, ഹമീദ് പച്ചിലമ്പാറ സംബന്ധിച്ചു.
Post a Comment