കാറിൽ കടത്തിയ കർണാടക മദ്യവുമായി യുവാവ് പിടിയിൽ
ബന്തിയോട്(www.truenewsmalayalam.com) : കാറിൽ കടത്തിയ കർണാടക മദ്യവുമായി യുവാവ് പിടിയിൽ.
മൈലാട്ടി സ്വദേശി അശോക് കുമാറിനെയാണ് എക്സൈസ് സംഘം ബന്ദിയോട് വെച്ച് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ സാജൻ അപ്പ്യാലിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ഉച്ചയോടെ ബന്തിയോട് നടത്തിയ വാഹന പരിശോധനയിലാണ് കടത്തുകയായിരുന്ന 112.32 ലീറ്റർ കർണാടക മദ്യം പിടികൂടിയത്.
ഏഴു കുപ്പികളിൽ ആയാണ് മദ്യം സൂക്ഷിച്ചത്.
പ്രതിക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.
സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷാദ്, സതീശൻ, മഞ്ജുനാഥ, നസറുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മെയ് മോൾ ജോൺ, എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment