JHL

JHL

മൊഗ്രാലിലെ പന്നിക്കൂട്ട ശല്ല്യം; വാർഡ് മെമ്പർ ജില്ലാ കലക്ടർക്കും, തഖ്‌വ നഗർ യുവജന കൂട്ടായ്മ പഞ്ചായത്ത് പ്രസിഡണ്ടിനും പരാതി നൽകി.


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിൽ രാത്രികാലങ്ങളിൽ പന്നിക്കൂട്ടങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് നാട്ടുകാർക്ക്  ഭീഷണിയാവുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, തഖ്‌വ നഗർ യുവജന കൂട്ടായ്മ പ്രതിനിധികൾ ജില്ലാ കലക്ടർക്കും, മൃഗസംരക്ഷണ വകുപ്പ് മേധാവിക്കും, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും പരാതി നൽകി.

മൊഗ്രാൽ ടൗൺ,തഖ്‌വ നഗർ ,മീലാദ് നഗർ, നടപ്പളം, ടിവിഎസ്റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് നൂറോളം വരുന്ന പന്നിക്കൂട്ടങ്ങൾ നാട്ടിൽ ഭീതി പരത്തി വിലസുന്നത്. വീട്ടുപറമ്പുകളിൽ കയറുന്ന പന്നിക്കൂട്ടങ്ങൾ വീട്ടുമുറ്റത്ത് വളർത്തുന്ന പൂച്ചെടികളെയും, പച്ചക്കറി കൃഷികളെയും, വാഴകളെയും അപ്പാടെ നശിപ്പിക്കുന്നതായി  പരാതിയിൽ പറയുന്നു ണ്ട്. രാത്രിയിൽ കൂട്ടത്തോടെ എത്തുന്ന പന്നികളാണ് പരാക്രമണം നടത്തുന്നത്.ശബ്ദം കേട്ടാൽ ഭയം മൂലം ജനാല വഴി നോക്കിക്കാണാനേ വീട്ടുകാർക്ക് കഴിയുന്നുള്ളൂ.

 രാത്രിയും,വെളുപ്പിനും വീടുകളിലേക്കും, പ്രാർത്ഥനയ്ക്കായി  പള്ളിയിലേക്കും, മതപഠനത്തിനായി  മദ്രസയിലേക്കും  പോകുന്നവർക്ക് വഴിയിലൂടനീളം പന്നിക്കൂട്ടങ്ങളെയാണ് കാണാൻ സാധിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

 മൊഗ്രാലിൽ തമ്പടിച്ചിരിക്കുന്ന പന്നിക്കൂട്ടങ്ങളെ പിടികൂടാൻ മൃഗസംരക്ഷണ വകുപ്പിനും,കൃഷി വകുപ്പിനും അടിയന്തിര നിർദേശം നൽകി നാട്ടുകാരുടെ ഭീതി അകറ്റണമെന്ന്  പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തഖ്വാ നഗർ യുവജന കൂട്ടായ്മ പ്രതിനിധികളായ അബ്ദുൽ നാസിർ, മുർഷിദ് മൊഗ്രാൽ, മുബ്ഷർ, അൽത്താഫ്, എച്ച് എ നൗഷാദ് 

എന്നിവർ വാർഡ് മെമ്പർ റിയാസ് മൊഗ്രാലിനോടൊപ്പമാ ണ് പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ -യൂസഫിന് പരാതി നൽകിയത്.



No comments