കുമ്പള ടൗണിൽ ബൈക്ക് തട്ടി അംഗഡിമോഗർ സ്വദേശി മരിച്ചു
കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗണിൽ ബൈക്ക് തട്ടി അംഗടിമൊഗർ സ്വദേശി മരിച്ചു.
അംഗടിമൊഗർ പെർളാടം സ്വദേശിയായ അബ്ദുള്ള (60) യാണ് ഇന്നു വൈകുന്നേരം കുമ്പള ടൗണിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
ബദിയടുക്ക സുൽത്താൻ സൗണ്ട്സ് ഓപ്പറേറ്റർ ആണ്.
റോഡ് മുറിച്ചു കടക്കുകയായിരുന്ന അബ്ദുല്ലയെ ബൈക്ക് ഇടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അബ്ദുല്ലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ : നഫീസ
മക്കൾ : ഫൈസൽ, ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്.
സഹോദരങ്ങൾ: റഫീഖ്, സിദ്ദീഖ്, ഉമർ, നഫീസ, അയിഷ.
Post a Comment