JHL

JHL

"ഹഖ് പുരസ്കാർ 2024" ഏപ്രിൽ അവസാന വാരം; ലോഗോ പ്രകാശനവും സംഘാടക സമിതിയും നിലവിൽ വന്നു


ബന്തിയോട്(www.truenewsmalayalam.com) : ഓൺലൈൻ മാധ്യമ രംഗത്ത് നിരവധി നൂതന ആശയങ്ങളുമായി പ്രവർത്തിക്കുന്ന ഹഖ് ന്യൂസ് അവാർഡ് സമർപ്പണം സംഘടിപ്പിക്കുന്നു മഞ്ചേശ്വരം മേഖലയിലെ ഓൺലൈൻ മീഡിയ രംഗത്ത് അഞ്ച് വർഷം പൂർത്തീകരിച്ച "ഹഖ് ന്യൂസ്" ഓൺലൈൻ മീഡിയയാണ് അവാർഡ് സമർപണം സംഘടിപ്പിക്കാനൊരുങ്ങുന്നത്. 

 ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച കല-കായിക-കാർഷിക-സംസാരിക-സാഹിത്യ-വിദ്യാഭ്യാസ-വ്യാപാര-പൗരപ്രമുഖ  മേഖലയിലെ ഉന്നതർക്കുള്ള അംഗീകാരത്തിന്റെ ഭാഗമായി  "ഹഖ് പുരസ്‌കാരം2024" നൽകും.

 സാമൂഹിക രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ പ്രതിഭകൾക്ക്  നൽകുന്ന അംഗീകാര പത്രിക നൽകാൻ ജില്ലയിൽ ആദ്യമായാണ് ഒരു  മീഡിയ രംഗത്ത് വരുന്നത്.

ഏപ്രിൽ അവസാന വാരം അതി വിപുലമായി നടത്താനുദ്ദേശിക്കുന്ന "അവാർഡ് സമർപണം" സംഘാടക സമിതി രൂപീകരിച്ചു. പ്രത്യേക ജൂറിയും അടുത്ത് തന്നെ രൂപീകരിക്കും.

അഷ്റഫ് കർളയെ  സംഘാടക സമിതി ചെയർമാനായി തെരഞ്ഞെടുത്തു. കൺവീനറായി സെഡ്.എ മൊഗ്രാലിനെയും, ട്രഷറർ ആയി അസീം മണിമുണ്ടയെയും, വർക്കിംഗ് ചെയർമാനായി സൈനുദ്ദീൻ അട്ക്കയെയും തെരഞ്ഞെടുത്തു.

വൈസ് ചെയർമാൻമാർ: സിദ്ധീഖ് കൈകമ്പ, സാദിഖ് കുതുക്കോട്ടി, അമീർ മാസ്റ്റർ.

ജോയിന്റ് കൺവീനർമാർ: റൈഷാദ് ഉപ്പള, അഷാഫ് ഉപ്പള, സാലി സീഗന്റടി.

 എക്സിക്യൂട്ടീവ്സ്: ജബ്ബാർ ബൈദല, മുനീർ ബേരിക്ക, മജീദ് പച്ചമ്പള, ഷാഹുൽ തങ്ങൾ, അബ്ദുല്ല ബി.എം.പി, അസീസ് എം.എം, മുഹമ്മദ് കുഞ്ഞി ആരിക്കാടി,  മഹ്മൂദ് അട്ക്ക, റസാഖ് അട്ക്ക, നാസർ ഇഡിയ, ലത്തീഫ് ഉളുവാർ, ഫത്താഹ് ബെങ്കര, യൂസുഫ് പച്ചിലംപാറ.





No comments