JHL

JHL

ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധി: കുമ്പളയിൽ വ്യാപാരി കടയടച്ചുള്ള സമരം പൂർണ്ണം.


കുമ്പള: ഉദാരവൽക്കരണ നയങ്ങളുടെ ഫലമായി കോർപ്പറേറ്റുകൾക്ക് റീട്ടയിൽ വ്യാപാരമേഖലയിൽ മുതൽ മുടക്കാൻ അനുവാദം നൽകിയത് വഴി ഗ്രാമീണ മേഖലകളിൽ വരെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനതൊട്ടാകെ ഇന്നലെ നടത്തിയ കടയടപ്പു സമരം പൂർണ്ണം. കടയടപ്പ് സമരം ജില്ലയിൽ ഹർത്താലിന്റെ പ്രതീതി ഉണ്ടാക്കി. മിക്കയി ടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണതയോടെ അടഞ്ഞുകിടന്നു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും കടയടപ്പ് സമരത്തിന് പിന്തുണ അറിയിച്ചു സമരത്തിൽ പങ്കാളികളായത് സമരം വൻ വിജയമാക്കാൻ വ്യാപാരികൾക്ക് കഴിഞ്ഞു.

കുമ്പളയിൽ കടയടപ്പ് സമരം പൂർണ്ണമായിരുന്നു. ഹോട്ടലുകളും അടഞ്ഞു കിടന്നു.

No comments