JHL

JHL

റിപബ്ലിക് ഡേ ക്യാമ്പയിൻ സമാപിച്ചു

 


കുമ്പള(www.truenewsmalayalam.com) : ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി കൊക്കച്ചാൽ വാഫി കോളേജിൽ 'യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി' എന്ന ശീർഷകത്തിൽ റിപ്പബ്ലിക് ഡേ ക്യാമ്പയിൻ സംഘടിപ്പിച്ചു. 

ജനുവരി 24 ന് ആരംഭിച്ച പരിപാടി രിഫാഇയ്യ ജുമാ മസ്ജിദ് ഖത്തീബ് റഷീദ് അസ്ഹരി ഉദ്ഘാടനം ചെയ്തു.

 കോളജ് ജോയിൻ സെക്രട്ടറി അബ്ദുറഹ്മാൻ പതാക ഉയർത്തി. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വർദ്ധിപ്പിക്കുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.

 മുഖ്യാതിഥി ജാബിർ ഹുദവി തൃക്കരിപ്പൂർ വിഷയാധിഷ്ഠിത സംവാദം നടത്തി. 

  ഒരാഴ്ചയോളം നീണ്ടുനിന്ന ക്യാമ്പയിനിൽ ഗസ്റ്റ് ടോക്ക്, ഫാക്കൽറ്റി ടോക്ക് തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.


No comments