മഞ്ചേശ്വരത്ത് പാലിയേറ്റീവ് സ്നേഹസംഗമം നടത്തി
മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട കിടപ്പ് രോഗികളായ പാലിയേറ്റീവ് അംഗങ്ങളുടെയും പരിചാരകരുടെയും സ്നേഹസംഗമം മഞ്ചേശ്വരം ഗവണ്മെന്റ് വെൽഫയർ എൽ പി സ്കൂൾ ഹാളിൽ വെച്ച് നടത്തി. നൂറോളം കുടുംബങ്ങൾ പങ്കെടുത്തു. വിവിധ തരം കലാ പരിപാടികൾ നടത്തി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെമീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിൻ ലവിന മൊന്തേരോ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ പ്രഭാകര റൈ വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ ചെയർപേഴ്സൺ ഷംസീന, പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യാദവ ബഡാജെ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുശരത് ജഹാൻ ആദർശ ബി എം,രേഖ, മുംതാസ് സമീറ,ലക്ഷ്മണ. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുധീർ എ, പാലിയേറ്റീവ് നഴ്‌സ് ജ്യോതി ബി, കുടുംബ ശ്രീ ചെയർ പേഴ്സൺ ജയശ്രീ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ധീക് സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് കെ വി നന്ദിയും പറഞ്ഞു.
Post a Comment