JHL

JHL

ദേശീയപാത; കന്നുകാലികൾക്ക് റോഡ് മുറിച്ചു കടക്കാൻ "കാറ്റൽ റോഡ്''സംവിധാനം ഒരുക്കണം

 


മൊഗ്രാൽ(www.truenewsmalayalam.com) : അന്നദാനക്കാരായ കർഷകരും, ക്ഷീരകർഷകരുമേറെയുള്ള മൊഗ്രാൽ കെ കെ പുറം പ്രദേശത്തുകാർ ഇന്ന് ഏറെ ആശങ്കയിലാണ്. 

ദേശീയപാത നിർമ്മാണം പുരോഗമിക്കവേ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് റോഡ് മുറിച്ച് കടന്നു വരാൻ എങ്ങനെ കഴിയുമെന്നതാണ് ആശങ്കയ്ക്ക് കാരണം. 

അതേപോലെതന്നെ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ മാർക്കറ്റുകളിലെ ത്തിക്കാനും ഇനി ഏറെ പ്രയാസപ്പെടേണ്ടി വരുമെ ന്ന് കർഷകരും പറയുന്നു.ഇതിന് പരിഹാരമായില്ലെങ്കിൽ തൊഴിൽ തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് കർഷകരും,ക്ഷീര കർഷകരും പറയുന്നത്.

 ഈ വിഷയം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ കണ്ട് നിവേദനം നൽകിയിരിക്കുകയാണിപ്പോൾ. മൊഗ്രാൽ ലീഗ് ഓഫീസിന് സമീപം ഉയരം കൂട്ടിയാണ് ദേശീയപാത നിർമിക്കുന്നത്. ഈ ഭാഗത്ത് നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടുമില്ല.

 ദേശീയപാതയിൽ നിന്ന് കെകെ പുറത്തേക്കുള്ള റോഡിന് കുറുകെ "കാറ്റൽ റോഡ്'' സംവിധാനം ഉണ്ടാക്കിയാൽ കർഷകരുടെയും, ക്ഷീരകർഷകരുടെയും ആശങ്കയ്ക്ക് പരിഹാരമാവുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾതന്നെ ക്ഷീരകർഷകർ കന്നുകാലികളെ ദേശീയപാതയിൽ നിന്ന് റോഡ് മുറിച്ച് കടത്താൻ ഏറെ പ്രയാസപ്പെടുന്നുമുണ്ട്.

 കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ, സെക്രട്ടറി റിയാസ് മൊഗ്രാൽ, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡണ്ട്‌ ടികെജാഫർ,കെകെ പുറം പ്രിയദർശിനി ആർട്സ് &സ്പോർട്സ് ക്ലബ് സെക്രട്ടറി അഷ്റഫ് കെകെ, എന്നിവർ ചേർന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി, എകെഎം അഷ്റഫ് എംഎൽഎ,,യുഎൽ സിസി കുമ്പള ഏരിയ മാനേജർ എന്നിവർക്ക് നിവേദനം നൽകിയിരിക്കുന്നത്. 

വിഷയം ഗൗരവപൂർവ്വം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജനപ്രതിനിധികൾ അറിയിച്ചതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു.

No comments