JHL

JHL

മൊഗ്രാൽ ലാലിഗ; എൻ.എഫ്.സി നടുപ്പളം രാജാക്കന്മാർ


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ലാലിഗയിൽ എൻ.എഫ്.സി യുഗം, എൻ.എഫ്.സി നടപ്പളം ഇനി മൊഗ്രാലിന്റെ കാൽപ്പന്ത് രാജാക്കന്മാർ.

മൊഗ്രാൽ ലാലിഗ 24 കലാശപ്പോരിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗല്ലി ഇന്ത്യൻസിനെ തകർത്ത് എൻ.എഫ്.സി നടപ്പളം മൊഗ്രാൽ ലാലിഗ കിരീടത്തിൽ മുത്തമിട്ടു. 

സെൽഫ് ഗോൾ പിഴവു വരുത്തിയ ഗല്ലി ഇന്ത്യൻസ് ഏക ഗോളിന്റെ വിജയം എൻ.എഫ്.സി നടപ്പളത്തിന് സമ്മാനിച്ചത്.

ഇരു ടീമുകളും തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവച്ചതോടെ മത്സരം ആവേശകരമായിരുന്നു. പലകുറി ഗോളിലേക്ക് ഇരുകൂട്ടരും ലക്ഷ്യം വച്ചെങ്കിലും വലകുലുക്കാന്‍ ആയില്ല. ആദ്യ പകുതി ബലാബലം ഗോൾരഹിതം. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍  എൻ.എഫ്.സി നടപ്പളത്തിന്റെ അതിവേഗ മുന്നേറ്റം തടയാൻ നടത്തിയ ശ്രമമാണ് സെൽഫ് ഗോളായി ഗല്ലിയുടെ സ്വന്തം വലയിൽ പതിച്ചത്.

എൻ.എഫ്.സിയുടെ  ദിൽഷാദ് എം.എൽ കളിയിലെ താരം എൻ എഫ് സി നടുപ്പളത്തിന്റെ, അൽഫാസ് ആൺ ടോപ് സ്കോറെർ , ബെസ്റ്റ്‌ ഡിഫെൻഡറിനുള്ള അവാർഡ് , ഇസ്മാലി എൻ എഫ് സി യെ തെരെഞ്ഞെടുത്തു.

 സിറ്റിസൺ കടവത്തിന്റെ ഷഹദാദ് ആൺ മികച്ച ഗോൾ കീപ്പർ , ബെസ്റ്റ്‌ ഫോർവേഡ് ആയി , ഗല്ലി ഇന്ത്യൻസിന്റെ അസ്കറിനെ തിരഞ്ഞെടുത്തു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി സിറ്റിസൺ കടവത്തിന്റെ സെല്ലുവിനെ തെരെഞ്ഞെടുത്തു, എൻ എഫ് സി നടുപ്പളത്തിന്റെ ഗോൾ വലയം കാത്ത ബാത്തിഷയാണ് എമെർജിങ് പ്ലയെർ.


No comments