JHL

JHL

ദേശീയപാത വികസനത്തിൽ അടിപ്പാതയുടെ ഉയരം 3 മീറ്റർ ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ നിർമാണ പ്രവർത്തനം തടഞ്ഞു

അണങ്കൂർ : ദേശീയപാത വികസനത്തിൽ അടിപ്പാതയുടെ ഉയരം 3 മീറ്റർ ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ നാട്ടുകാർ 2 ാം ദിവസവും അണങ്കൂറിൽ നിർദിഷ്ട അടിപ്പാത ഭാഗത്ത് നിർമാണ പ്രവർത്തനം തടഞ്ഞു. ഏറെ മുറവിളി ഉയർത്തിയ ശേഷമാണ് അണങ്കൂറിൽ അടിപ്പാത അനുവദിച്ചത്. അതിന് ആകെയുള്ളത് രണ്ടര മീറ്റർ ഉയരവും 7 മീറ്റർ വീതിയും. വിവിധ പ്രദേശങ്ങളിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികളുമായി അൻപതോളം ബസുകൾ ദിവസവും കടന്നു പോകുന്നുണ്ട്.

 സ്കൂൾ ബസുകൾക്ക് പോലും കടന്നു പോകാൻ പറ്റാത്ത രീതിയിൽ ആണ് ഇപ്പോൾ അനുവദിച്ച പാതയിൽ നിന്നുള്ള ഉയരം. തിരുവനന്തപുരത്ത് ദേശീയപാത അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി നിലവിലുള്ള പ്രശ്നം പരിഹരിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ദേശീയപാത അതോറിറ്റി അധികൃതരുടെ നിർദേശം പാലിക്കുമെന്ന് നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരും പറഞ്ഞു. നിർദിഷ്ട അടിപ്പാത ഒഴികെയുള്ള സ്ഥലത്ത് നിർമാണ പ്രവർത്തനം തുടരുന്നുണ്ട്.


No comments