JHL

JHL

ടൈലറിങ്ങ് ആൻഡ് ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയന് പുതിയ ഭാരവാഹികൾ

 


കാസർഗോഡ് (www.truenewsmalayalam.com) : ടൈലറിങ്ങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ ( FITU ) പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സഫിയ സമീർ ( പ്രസിഡണ്ട് ), ഉമ്മു ഹബീബ ( ജനറൽ സെക്രട്ടരി ), ടി.എം.എ. ബഷീർ അഹമ്മദ് ( ട്രഷറർ ), ബേബി രാജൻ, നഫീസ സി. എൽ. (വൈസ് പ്രസിഡണ്ടുമാർ ),

ഷമീമ . കെ.എം. ഫാത്തിമ. കെ (സെക്രട്ടരിമാർ )

ഫാത്തിമ സുൽത്താന മഞ്ചേശ്വരം, യുസറ കാഞ്ഞങ്ങാട്, എസ്. രജ്ഞിനി ചീമേനി, ഫൗസിയ.ഒ.ടി. റഷീദ.കെ എന്നിവർ വർക്കിങ്ങ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പിന് FITU സംസ്ഥാന സെക്രട്ടരി ഷാനവാസ് കോട്ടയം നേതൃത്വം നൽകി.

യൂനിയൻ ജില്ലാ പ്രസിഡണ്ട് സഫിയ സമീർ പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനം ടൈലറിങ്ങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന ട്രഷറർ മറിയം റഷീദ ഖാജ ഉൽഘാടനം ചെയ്തു. FITU ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.

യൂനിയൻ സംസ്ഥാന പ്രസിഡണ്ട് ഭാരവാഹി പ്രഖ്യാപനം നടത്തി.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേകര, FITU ജില്ലാ ജനറൽ സെക്രട്ടരി എം. ഷഫീഖ് അഭിവാദ്യ പ്രസംഗം നടത്തി.

സഫിയ സമീർ സ്വാഗത വും. ഷമീമ കെ. എം. നന്ദി പറഞ്ഞു.


No comments