JHL

JHL

കുമ്പളയിൽ യുവാവിനെ പോലീസ് തല്ലിച്ചതച്ചു; പ്രതിഷേധം വ്യാപകം


കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ യുവാവിനെ പോലീസ് അകാരണമായി തല്ലിച്ചതച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. സാമൂഹ്യ പ്രവർത്തകനും ഒബർള കോംപ്ലക്സിലെ ഴാമപ് ഷൂ പോയിന്റ് ഉടമയു മായ മുഹമ്മദ് സാഹിദാ (22)ണ് പോലീസിന്റെ മർദനമേറ്റ് തലയ്ക്ക് ഗുരുതരമായ പരിക്കുകളുമായി കുമ്പള  സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 ഇന്നലെ രാത്രി കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ ഉടനെ കടയടക്കുന്നതിനിടയിൽ മൂന്ന് പോലീസുകാർ വന്ന് ഒരു കാരണവുമില്ലാതെ സാഹിദിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചു പറ്റുകയും ലാത്തി കൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

ഇത്  വ്യാപാരികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

 അല്ലാത്തപക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.





No comments