JHL

JHL

കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിനു ക്ഷേത്രത്തിലേക്ക് സൗഹൃദ സന്ദർശനം നടത്തി കുമ്പള ബദർ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും കുണ്ടങ്കേരടുക്ക ത്വാഹ കമ്മിറ്റി ഭാരവാഹികളും

കുമ്പള(www.truenewsmalayalam.com) : പ്രസിദ്ധമായ   കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിനു ക്ഷേത്രത്തിലേക്ക് സൗഹൃദ സന്ദർശനം നടത്തി  കുമ്പള ബദർ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും  കുണ്ടങ്കേരടുക്ക ത്വാഹ കമ്മിറ്റി ഭാരവാഹികളും. പള്ളിക്കമ്മിറ്റിയുടെ വകയായി ഉപഹാരവും കൈമാറി.

ഉത്സവം തുടങ്ങുന്നതിന് മുമ്പ് കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾഉത്സവത്തിന് ക്ഷണിക്കാൻ ബദർ ജുമാമസ്ജിദിൽ പോയിരുന്നു. 

 ജമാ അത്ത് ഭാരവാഹികളായ അബ്ദുൾ ഹമീദ് ഹാജി, മമ്മു മുബാറക്, അബ്ദുല്ല  എന്നിവരുടെ നേതൃത്വത്തിലെത്തിയ ജമാ അത്ത് ഭാരവാഹികളെയും അംഗങ്ങളെയും ക്ഷേത്ര സമിതി ഭാരവാഹികൾ ഉപചാരപൂർവ്വം സ്വീകരിച്ചു. 

സ്വീകരണത്തിനു ശേഷം മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് ഉപഹാരവും നൽകി. വിക്രം പൈ, സുധാകർ കാമത്ത്, ജയ, മഞ്ചുനാഥ ആൾവ, ശങ്കര ആൾവ, ദാമോദര ദേലമ്പാടി തുടങ്ങിയവരാണ് ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ചത്. ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠയും അനുബന്ധ ബ്രഹ്മകലശോത്സവവും ഈ മാസം 29 വരെ നീണ്ടുനിൽക്കും.



No comments