JHL

JHL

സർക്കാർ എൻഡോസൾഫാൻ സമരത്തെ കണ്ടില്ലെന്ന് നടിക്കരുത്; വെൽഫെയർ പാർട്ടി


കാസറഗോഡ്(www.truenewsmalayalam.com): 2017ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും വിദഗ്ദ ഡോക്ടർമാർ പരിശോധിച്ച് കണ്ടെത്തിയ 1031 രോഗികളെ അകാരണമായി ലിസ്റ്റിൽ നിന്നും പുറം തള്ളിയ നടപടി പുനഃപരിശോധിച്ച് ആനുകൂല്യങ്ങൾ നൽകാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. 

കാലങ്ങളായി ചികിത്സാ സഹായങ്ങളോ മരുന്നോ ഒന്നും അവർക്ക് ലഭിക്കുന്നില്ല. എൻഡോസൾഫാൻ വിഷയങ്ങൾ പരിശോധിച് പരിഹാരം കാണേണ്ട സെല്ലിന്റെ പ്രവർത്തനം ഒരു വർഷമായി നിലച്ചിരിക്കുകയാണ്.

      1031 രോഗികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാതലം മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ വരെ സമരം നടത്തി. ഇതുവരെയായും സർക്കാർ പരിഹാരം കാണാൻ തയ്യാറായിട്ടില്ല.

കഴിഞ്ഞ ജനുവരി 30 മുതൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ അനിശ്ചിത കാല സമരം നടത്തിവരികയാണ്. നിലനിൽപ്പിന് വേണ്ടി, ജീവൻ നില നിർത്താൻ വേണ്ടി പോരാടുന്ന 1031 ഇരകൾക്ക് വേണ്ടി അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാവുമെന്നും അത് സർക്കാറിനെ ദോഷകരമായി ബാധിക്കുമെന്നും യോഗം ഓർമിപ്പിച്ചു. 

ജില്ലാ പ്രഡിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണൻ എൻഡോസൾഫാൻ 1031 വിഷയം അവതരിപ്പിച്ചു. ജില്ലാ ട്രഷറർ മഹമൂദ് പള്ളിപ്പുഴ, സി എച്ച് മുത്തലിബ്, ഹമീദ് കക്കണ്ടം, മജീദ് നരിക്കോടൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് പടന്ന സ്വാഗതവും അബ്ദുല്ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു.


No comments