ഐ.ഇ.സി.ഐ സംസ്ഥാന ഫുട്ബോൾ ടൂർണമെൻ്റ്; കാസറഗോഡ് ആലിയ കോളേജ് ചാമ്പ്യന്മാർ
കോഴിക്കോട്(www.truenewsmalayalam.com) : ഐ.ഇ.സി.ഐ ഹയർ എജുക്കേഷൻ ബോർഡ്ൻ്റെ ആഭിമുഖ്യത്തിൽ ചേന്നമംഗലൂർ ഇസ്ലാഹിയ കോളേജ് ആതിഥേയത്വം വഹിച്ച സംസ്ഥാന തല ഫുട്ബോൾ ടൂർണമെൻ്റ് ഹദഫ് കപ്പിൽ കാസറഗോഡ് പരവനടുക്കം ആലിയ അറബിക് കോളേജ് ചാമ്പ്യന്മാരായി.
കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൽ ഇർഷാദിയ രാമനാട്ടുകരയെ പരാജയപ്പെടുത്തിയാണ് ആലിയ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
മുഹമ്മദ് സയാഫ് ആലിയ കോളേജിന്റെ മികച്ച ഗോൾ വേട്ടക്കാരൻ ആയപ്പോൾ മുഹമ്മദ് താഹയെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു.
ചരിത്രത്തിൽ ആദ്യമായി സംസ്ഥാന ടൂർണമെൻ്റിൽ ചാംപ്യൻഷിപ്പ് കരസ്ഥമാക്കിയ ടീം അംഗങ്ങളെ കോളജ് സ്റ്റാഫ് കൗൺസിലും മാനേജ്മെൻ്റ് കമ്മിറ്റിയും അഭിനന്ദിച്ചു.
Post a Comment