JHL

JHL

ട്രെയിനുകൾ പിടിച്ചിടുന്നത് മണിക്കൂറുകളോളം; പൊറുതിമുട്ടി യാത്രക്കാർ

 


കാസർഗോഡ്(www.truenewsmalayalam.com) : ദീർഘദൂര ട്രെയിനുകൾ ക്രോസ്സിംഗിനായി വിവിധ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം പിടിച്ചിടുന്നത് മൂലം ദീർഘ ദൂര യാത്രക്കാർക്ക് നഷ്പ്പെടുന്നത് വിലപ്പെട്ട സമയവും,ഒപ്പം യാത്രാ ദുരിതവും.

വിവിധ സ്ഥലങ്ങളിലേക്ക് "വന്ദേ ഭാരത്'' ട്രെയിൻ ആരംഭിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് ദുരിതം വർധിച്ചത്.നേരത്തെ ഡൽഹിലേക്കുള്ള "രാജധാനി'' എക്സ്പ്രസിനായിരുന്നു ഇത്തരത്തിൽ ക്രോസ്സിംഗിനായി വണ്ടികൾ പിടിച്ചിട്ടിരുന്നത്.

 എന്നാലിപ്പോൾ ടിക്കറ്റ്‌ നിരക്ക് കൂടുതലുള്ള ട്രെയിനുകൾക്കൊക്കെ മറ്റു ദീർഘദൂര വണ്ടികൾ പിടിച്ചിടുന്നതാണ് യാത്രക്കാർക്ക് ദുരിതമാവുന്നത്.ഇത് മൂലം ട്രെയിനുകൾ 2മണിക്കൂർ മുതൽ 5മണിക്കൂർ വരെ വൈകിയാണ് ഓടുന്നതും, സ്റ്റേഷനുകളിൽ എത്തുന്നതും.

പലവിധത്തിലുള്ള എമർജൻസി ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരാണ് ഇത് വഴി കൂടുതൽ പ്രയാസപ്പെടുന്നത്. ടിക്കറ്റിൽ കാണിച്ചത് പ്രകാരം ഈ അടുത്ത കാലതൊന്നും ട്രെയിനു കൾ കൃത്യ സമയത്തിന് സ്റ്റേഷനുകളിൽ എത്താറില്ല.

ഇത് വഴി വിമാനത്താവളത്തിൽ എത്തേണ്ടവർ, ആശുപത്രികളിൽ സമയത്തിന് എത്തിപ്പെടേണ്ട രോഗികൾ,വീടുകളിൽ മംഗള കർമ്മത്തിനെത്തിപ്പെടേണ്ടവർ, മരണ വീടുകളിലേക്ക് എത്തേണ്ടവർ, വിദ്യാർത്ഥികൾ, വ്യാപാര-വ്യവസായികാ വശ്യങ്ങൾക്ക് പോകുന്നവർ ഇങ്ങിനെ നീളുന്നു ദുരിത യാത്രക്കാരുടെ പട്ടിക.

വൈകി ഓടുന്നത് മൂലം സഹികെട്ട യാത്രക്കാർ പലപ്പോഴും പിടിച്ചിടുന്ന സ്റ്റേഷൻ മാസ്റ്റരോട് തട്ടികയറി രോഷം തീർക്കാറാണ് പതിവ്.

 റെയിൽവേ വികസത്തിലും, വരുമാന വർദ്ധനവിലും ഊറ്റം കൊള്ളുന്ന റെയിൽവേ മന്ത്രാലയം യാത്രക്കാരുടെ ദുരിതം കാണാതെ പോകുന്നുവെന്ന ആക്ഷപമാണുള്ളത്.

 എന്നാൽ റെയിൽവേ മന്ത്രാലയവും, ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു നിരക്ക് കൂടുതലുള്ള "വിഐപി'' ട്രെയിനുകൾ(ഒന്ദേ ഭാരത് പോലുള്ളവ) അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

 ഫലത്തിൽ ഭാവിയിൽ രാജ്യത്ത് സാധാരക്കാർക്ക് ചെറിയ നിരക്കിലുള്ള ദീർഘദൂര തീവണ്ടി യാത്ര അന്യമാകുമെന്നാണ് വിലയിരുത്തപെടുന്നത്.

No comments