JHL

JHL

കുമ്പള - ഷേഡിമൂലെ റോഡ് നാടിന് സമർപ്പിച്ചു


കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം എം എൽ എ യുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ കോൺഗ്രീറ്റ് ചെയ്ത കുമ്പള - ഷേഡി മൂലെ റോഡ് എ കെ എം അഷ്റഫ് എം എൽ എ നാടിന് സമർപ്പിച്ചു.

കുമ്പള നഗരത്തിന് സമീപമുള്ള ഷേഡി മൂലെ പ്രദേശം സഞ്ചാര യോഗ്യമുള്ള റോഡ് സൗകര്യമില്ലാത്തതിനാൽ അറുപതോളം കുടുംബങ്ങൾ വർഷങ്ങളായി പ്രയാസത്തിലായിരുന്നു. 

റോഡില്ലാത്ത പ്രശ്നം നാട്ടുകാർ എം എൽ എ യുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് 2021-22 വർഷത്തെ എ ഡി എസ് ഫണ്ടിൽ നിന്നും തുക അനുവദിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കിയത് . ചിരകാല സ്വപ്നം യാതാർത്ഥ്യമായതിൻ്റെ നിറവിലാണ് നാട്ടുകാർ.

പരിപാടിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കാർളെ ,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം സബൂറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി, കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം അബ്ബാസ് , വാർഡ് മെമ്പർ ശോഭ അസീസ് മരികെ, ബി എൻ മുഹമ്മദലി , രവി പൂജാരി , അബ്ദുൽ റഹിമാൻ ഉദയ , കുഞ്ഞിപ്പ മുസ്ലിയാർ , സിദ്ധീഖ് ദണ്ഡഗോളി , ഹനീഫ് മളി സംസാരിച്ചു.


No comments