പച്ചമ്പളം മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം
കുമ്പള(www.truenewsmalayalam.com) : ഇച്ചിലങ്കോട് പച്ചമ്പളം ഹസ്റത്ത് ബാവ ഫഖീർ വലിയുല്ലാഹി ഹള്റമി മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം.
ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് സയ്യിദ് കെ.എസ്.മുക്താർ തങ്ങൾ കുമ്പോൽ മഖാം സിയാറത്തിന് നേതൃത്വം നൽകി.
തുടർന്ന് ഇച്ചിലങ്കോട് മാലിക് ദീനാർ ജുമാ മസ്ജിദ് പ്രസിഡൻ്റ് അൻസാർ ഷെറൂൽ പതാക ഉയർത്തി. രാത്രി കെ.എസ് ആറ്റക്കോയ തങ്ങൾ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും.
മജീദ് ബാഖവി അധ്യക്ഷനാകും. കാരിഅ സഖാഫി തെന്നാല മുഖ്യപ്രഭാഷണം നടത്തും.
മുഹിയുദ്ധീൻ സഅദി, ഇർഷാദ് ഫൈസി, അൻസാർ ഷെറൂൽ, അഡ്വ.അനസ്, അബ്ദുല്ല സഖാഫി സംസാരിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ പ്രഗത്ഭരായ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾ നടക്കും. എല്ലാ ദിവസവും രാത്രി എട്ടു മണിക്കായിരിക്കും പ്രഭാഷണം നടക്കുക.
മഖാം പരിസരത്ത് സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സയ്യിദ് കെ.എസ് മുഖ്താർ തങ്ങൾ കുമ്പോൽ, ഇച്ചിലങ്കോട് ജമാഅത്ത് പ്രസിഡൻ്റ് അൻസാർ ഷെറുൽ, വാർഡ് മെമ്പർ മജീദ് പച്ചമ്പള, ഖതീബ് ഇർഷാദ് ഫൈസി, മുദരിസ് മുഹിയുദ്ദീൻ സഅദി, സെക്രട്ടറി മഹമൂദ്, കൺവീനർ മൊയ്തീൻ ഇച്ചിലങ്കോട്, പബ്ലിസിറ്റി കൺവീനർ ഹസൻ ഇച്ചിലങ്കോട്, അഡ്വൈസർ അനസ് എന്നിവർ സംസാരിച്ചു.
Post a Comment