JHL

JHL

ക്ഷേമനിധി ആനുകൂലങ്ങൾ പരിഷ്കരിക്കണം; റഷീദ ഖാജ

കാസറഗോഡ്(www.truenewsmalayalam.com) : കാലാകാലങ്ങളിൽ നിശ്ചയിക്കപ്പെട്ട തൊഴിലാളി വിഹിതം നൽകിയിട്ടും തയ്യൽ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ മാത്രം പരിഷ്കരിക്കപെടുന്നില്ലന്നും, ഭരണകൂടങ്ങൾ സൃഷ്ടിച്ചെടുക്കുന്ന വില കയറ്റത്തെ നേരിടുവാൻ തൊഴിലാളികൾക്ക് കഴിയുന്നില്ലന്നും പ്രധാനമന്ത്രിയുടെ ഗ്യാരണ്ടി പരസ്യങ്ങളിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണന്നും ടൈലറിംഗ് ആൻഡ് ഗാർമൻ്റെ് വർകേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറർ റഷീദ ഖാജ പറഞ്ഞു. 

ടൈലറിംഗ് ആൻഡ് ഗാർമൻ്റെ് വർകേഴ്സ് യൂണിയൻ കാസർകോഡ് ജില്ല  സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. 

 എഫ് ഐ ടി യു ജില്ല പ്രസിഡണ്ട് ഹമ്മീദ് കക്കണ്ടം അധ്യക്ഷത വഹിച്ചു.  ടൈലറിംഗ് ആൻഡ് ഗാർമൻ്റെ് വർകേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് സഫിയ സമീർ പതാക ഉയർത്തിയതോടെയാണ് ജില്ലാ സംനേളനത്തിന് തുടക്കം കുറിച്ചത്. 

എഫ്.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സി.എച്ച്. മുത്തലിബ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര, എഫ് ഐ ടി യു ജില്ലാ സെക്രട്ടറി എം. ഷഫീഖ്, സഫിയ സമീർ, ടി.എം.എ. ബഷീർ അഹമ്മദ്, ബേബി രാജൻ, എസ്.വി ബീഫാത്തിമ, കെ. റഷീദ, എസ്. രജ്ഞിനി , ലൈല ടീച്ചർ, ഷമീമ . കെ.എം. എന്നിവർ സംസാരിച്ചു. 



No comments