കുമ്പള നഗരം ഹരിത കർമസേനയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ശുചീകരിച്ചു
കുമ്പള : ഗ്രാമപ്പഞ്ചായത്തി ന്റെ 'ഉത്സവങ്ങൾ വൃത്തിയായി ആഘോഷിക്കാം' കാമ്പയിന്റെ ഭാഗമായി കുമ്പള നഗരം ഹരിത കർമസേനയുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ ശുചീകരിച്ചു. കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന്റെ ബ്രഹ്മകലശോത്സവത്തിന് മുന്നോടിയായാണ് ശുചീകരണം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് യു.പി. താഹിറ യൂസഫ് ഉദ്ഘാടനംചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. സബൂറ, പഞ്ചായത്തംഗങ്ങളായ മോഹനൻ, എ. അനിൽ, വിവേകാനന്ദ ഷെട്ടി, പ്രേമാവതി, വിദ്യ എൻ. പൈ, സുലോചന എന്നിവർ സംസാരിച്ചു.
Post a Comment