JHL

JHL

യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു; ഉപ്പള സ്വദേശി അറസ്റ്റിൽ

മഞ്ചേശ്വരം(www.truenewsmalayalam.com): യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഉപ്പള സ്വദേശി നിയസി(39)നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ ഉച്ചയോടെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം, നാട്ടിലേക്ക് മടങ്ങാന്‍ തീവണ്ടി കാത്തിരിക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശിയായ ഉബൈദിനോട് അവിടെയെത്തിയ നിയാസ് തട്ടിക്കയറുകയും വാക്കുതര്‍ക്കത്തിനിടെ സമീപത്തുണ്ടായിരുന്ന കല്ല് കൊണ്ട് തലക്കിടിക്കുകയുമായിരുന്നു. 

ഉബൈദിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.



No comments